Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊ​തു​ടാ​പ്പു​ക​ൾ...

പൊ​തു​ടാ​പ്പു​ക​ൾ പ​കു​തി​യി​ല​ധി​ക​വും നോ​ക്കു​കു​ത്തി; കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

text_fields
bookmark_border
പൊ​തു​ടാ​പ്പു​ക​ൾ പ​കു​തി​യി​ല​ധി​ക​വും നോ​ക്കു​കു​ത്തി; കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം
cancel
camera_alt

കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ

ന​ടു​വി​ൽ​ക്ക​ര​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ർ​ബാ​ന​യി​ൽ ക​ല​വും

കു​ട​ങ്ങ​ളും നി​ര​ത്തി ദൂരെ നിന്ന് വെ​ള്ളം ശേ​ഖ​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ

വാ​ടാ​ന​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ടാ​പ്പു​ക​ൾ പ​കു​തി​യി​ല​ധി​ക​വും നോ​ക്കു​കു​ത്തി​യാ​യ​തോ​ടെ വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കി​ണ​റു​ക​ൾ ഏ​റെ​യും വ​റ്റി​വ​ര​ണ്ട അ​വ​സ്ഥ വ​ന്ന​തോ​ടെ കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് വാ​ട്ട​ർ അ​തോ​റി​യു​ടെ പൈ​പ്പു​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചു പോ​രു​ന്ന​ത്.

ടാ​പ്പു​ക​ളി​ൽ വെ​ള്ളം വ​രാ​ത്ത​തോ​ടെ പ്ര​യാ​സ​ത്തി​ലാ​ണ് വീ​ട്ട​മ്മ​മാ​ർ. കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ഉ​ള്ള അ​ധി​കം​വീ​ടു​ക​ളി​ൽ പോ​ലും മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​ണ് കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത്. ന​ടു​വി​ൽ​ക്ക​ര, പൊ​ക്കാ​ഞ്ചേ​രി, മ​ണ​പ്പാ​ട്, ചേ​ലോ​ട്, ബീ​ച്ച്, പു​ഴ​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് കു​ടി​വെ​ള്ള​ത്തി​ന് നേ​ട്ടോ​ട്ടം. പു​ഴ​യോ​ര​മേ​ഖ​ല​ക​ളി​ലെ കി​ണ​റു​ക​ൾ വ​റ്റി​വ​ര​ണ്ടു. ശേ​ഷി​ച്ച കി​ണ​റു​ക​ളി​ൽ ഉ​പ്പു​വെ​ള്ള​വു​മാ​ണ്.

കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ച്ചു പോ​രു​ന്ന ടാ​പ്പു​ക​ളി​ൽ വെ​ള്ളം വ​രാ​ത്ത​താ​ണ് ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്ന​ത്. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും പാ​ത്രം ക​ഴു​കാ​നും കു​ളി​ക്കാ​നും അ​ല​ക്കാ​നും​വ​രെ പ്ര​ദേ​ശ​ത്തു​കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ​ണം മു​ട​ക്കി​യാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും ടാ​ങ്ക് വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​ത്.

ഒ​രു ടാ​ങ്ക് വെ​ള്ള​ത്തി​ന് 500 ഉം 600 ​ഉം രൂ​പ കൊ​ടു​ക്ക​ണം. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ടാ​ങ്ക് വെ​ള്ളം വാ​ങ്ങാ​നും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കു​ടി​വെ​ള്ള​ത്തി​ന് പൊ​റു​തി​മു​ട്ടി​യ​തോ​ടെ ന​ടു​വി​ൽ​ക്ക​ര പാ​ലം പ​രി​സ​ര​ത്തെ വീ​ട്ട​മ്മ​മാ​ർ വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ ക​ച്ചേ​രി​പ്പ​ടി​യി​ലെ വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​ൽ എ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞി​രു​ന്നു.

പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി കൈ​കൊ​ള്ളു​ന്ന ഉ​റ​പ്പി​ലാ​ണ് വീ​ട്ട​മ്മ​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു പോ​യ​ത്. നാ​ളു​ക​ൾ ഏ​റെ​യാ​യി​ട്ടും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല.

കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കി​ഴ​ക്കേ ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ് വെ​ട്ടി പൊ​ളി​ച്ച് പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

കു​ടി​വെ​ള്ള​ക്ഷാ​മ​ത്തെ കു​റി​ച്ച് വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​ര​ണ യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി ടാ​പ്പു​ക​ൾ നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ക​യാ​ണെ​ന്നും വെ​ള്ളം കി​ട്ടാ​ത്ത പൈ​പ്പു​ക​ൾ​ക്ക​ട​ക്കം ല​ക്ഷ​ങ്ങ​ളാ​ണ് ഒ​രോ വ​ർ​ഷ​വും ടാ​പ്പ് ഇ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള​വു​മാ​യി വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​ൽ അ​ട​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​രാ​തി ഉ​ന്ന​യി​ച്ചു.

നോ​ക്കു​കു​ത്തി​യാ​യ ടാ​പ്പു​ക​ൾ​ക്ക് പ​ണം അ​ട​ക്കാ​തി​രി​ക്കാ​ൻ ഓ​രോ വാ​ർ​ഡ് അം​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ത്തി ടാ​പ്പ് ക​ണ്ടെ​ത്തി ക​ണ​ക്കെ​ടു​ത്ത് ഇ​വ നീ​ക്കം ചെ​യ്യാ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​ൽ നി​വേ​ദ​നം ന​ൽ​കാ​നും പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ത്തു. 30 വ​ർ​ഷ​മാ​യി വെ​ള്ളം വ​രാ​തെ കി​ട​ക്കു​ന്ന നി​ര​വ​ധി പൈ​പ്പു​ക​ളാ​ണു​ള്ള​ത്.

ഇ​വ​ക്ക് പോ​ലും പ​ഞ്ചാ​യ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി വ​ൻ തു​ക അ​ട​ച്ചു പോ​രു​ക​യാ​ണ്. ഇ​ത്ത​രം പൈ​പ്പു​ക​ൾ നീ​ക്കം ചെ​യ്ത് പ​ണം അ​നാ​വ​ശ്യ​മാ​യി ചി​ല​വ​ഴി​ക്കാ​തി​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watershortagepublicity
News Summary - More than half of public utilities are closed; drinking water shortage is severe
Next Story