Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജ്വല്ലറി കവർച്ചയിൽ...

ജ്വല്ലറി കവർച്ചയിൽ ദുരൂഹത; സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചില്ല

text_fields
bookmark_border
ജ്വല്ലറി കവർച്ചയിൽ ദുരൂഹത; സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചില്ല
cancel
camera_alt

മൂ​ന്നു​പീ​ടി​ക​യി​ൽ ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന നി​ല​യി​ൽ

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക​യി​ൽ ജ്വ​ല്ല​റി കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. മൂ​ന്ന് കി​ലോ​യി​ല​ധി​കം സ്വ​ർ​ണം ന​ഷ്​​ട​പ്പെ​​ട്ടെ​ന്ന് പ​റ​യു​ന്ന ജ്വ​ല്ല​റി​യി​ൽ ഒ​റ്റ സി.​സി.​ടി.​വി കാ​മ​റ​യും പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്ന​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കു​ന്നു.

ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ക​ഷ്​​ടി​ച്ച് ഒ​ര​ടി ഉ​യ​ര​വും ര​ണ്ട​ടി വീ​തി​യും മാ​ത്ര​മു​ള്ള ദ്വാ​ര​ത്തി​ലൂ​ടെ ഒ​രാ​ൾ​ക്ക് സു​ഗ​മ​മാ​യി അ​ക​ത്തേ​ക്കോ പു​റ​ത്തേ​ക്കോ പോ​കാ​ൻ ക​ഴി​യി​ല്ല. മാ​ത്ര​മ​ല്ല, ഇ​തി​ലൂ​ടെ ആ​രെ​ങ്കി​ലും ക​ട​ന്ന​തി​െൻറ ല​ക്ഷ​ണ​ങ്ങ​ളോ തു​ര​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ലോ​ക്ഡൗ​ണി​ന്​ മു​മ്പും മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത ജ്വ​ല്ല​റി​യി​ൽ കി​ലോ​ക്ക​ണ​ക്കി​ന് സ്വ​ർ​ണം ഉ​ണ്ടാ​കു​മോ എ​ന്ന​തും സം​ശ​യാ​സ്പ​ദ​മാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി വ​ർ​ഗീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ 25 അം​ഗ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​ഫ​ഷ​ന​ൽ സം​ഘ​മ​ല്ല മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് മൂ​ന്നു​പീ​ടി​ക തെ​ക്ക് വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​ൾ​ഡ് ഹാ​ർ​ട്ട് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ട​മ​യെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും വെ​ള്ളി​യാ​ഴ്ച ത​ന്നെ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ​യും ജ്വ​ല്ല​റി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​വ​രു​ടെ​യും പ​ട്ടി​ക പൊ​ലീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലെ സി.​സി.​ടി.​വി​ക​ളും പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ ​സ​മ​യ​ത്തെ മൊ​ബെ​ൽ സി​ഗ്ന​ൽ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ലോ​ക്ക​ർ മു​റി തു​റ​ക്കാ​ൻ ഗ്യാ​സ് ക​ട്ട​റോ മ​റ്റോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല എ​ന്നാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്.

താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​ക്ക​ർ തു​റ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജ്വ​ല്ല​റി ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും ശ​നി​യാ​ഴ്ച വീ​ണ്ടും പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്തു. ജ്വ​ല്ല​റി​യി​ൽ എ​ത്ര സ്വ​ർ​ണം സ്​​റ്റോ​ക്ക് ഉ​െ​ണ്ട​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVjewellery robberymoonnupeedika
Next Story