പരിഹാരമില്ലാതെ മൂന്നുമുറി-മാങ്കുറ്റിപ്പാടം റോഡിലെ ദുരിത യാത്ര
text_fieldsമറ്റത്തൂര്‍: മഴ കനത്തതോടെ മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നുമുറി-ഒമ്പതുങ്ങല്‍-മാങ്കുറ്റിപ്പാടം റോഡിൽ യാത്ര ദുരിതമായി. വലിയ കുഴികള്‍ നിറഞ്ഞ ഈ റോഡിലൂടെ കാല്‍നട പോലും ദുരിതപൂര്ണമായിട്ടുണ്ട്.
മറ്റത്തൂര്‍ പഞ്ചായത്തിലെ 16, 13 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മൂന്നുമുറി-ഒമ്പതുങ്ങല്‍-മാങ്കുറ്റിപ്പാടം റോഡിനെ ആശ്രയിച്ചാണ് മലയോര ഗ്രാമങ്ങളിലുള്ളവർ പുറംലോകവുമായി ബന്ധപ്പെടുന്നത്.
ഒമ്പതുങ്ങല്‍, കുഞ്ഞാലിപ്പാറ, ലക്ഷംവീട് കോളനി പ്രദേശം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ മൂന്നുമുറിയിലേക്കും വ്യാപാര കേന്ദ്രമായ കോടാലിയിലേക്കും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കോടാലി-മോനൊടി റോഡിനെയും ഈ റോഡ് ബന്ധിപ്പിക്കുന്നുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഏതാനും വര്‍ഷം മുമ്പ് ഒമ്പതുങ്ങല്‍ മുതല്‍ മോനൊടി കമലക്കട്ടി വരെ നീളുന്ന റോഡ് ജില്ല പഞ്ചായത്ത് ഏറ്റെടുത്തിരുന്നെങ്കിലും പ്രതീക്ഷിച്ചതുപോലുള്ള നവീകരണം നടന്നില്ല.
മഴ നേരത്തേ ആരംഭിച്ചതോടെ റോഡ് സഞ്ചാരയോഗ്യമാക്കി കിട്ടാന്‍ ഇനിയും മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

