Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണിചെയിൻ മാതൃകയിൽ...

മണിചെയിൻ മാതൃകയിൽ തട്ടിപ്പ്: യുവതിയുൾപ്പെടെ രണ്ടു പേർ അറസ്​റ്റിൽ

text_fields
bookmark_border
മണിചെയിൻ മാതൃകയിൽ തട്ടിപ്പ്: യുവതിയുൾപ്പെടെ രണ്ടു പേർ അറസ്​റ്റിൽ
cancel
camera_alt

ജോ​ബി, സ്മി​ത


തൃ​ശൂ​ർ: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ എ​ന്ന പേ​രി​ൽ മ​ണി​ചെ​യി​ൻ മാ​തൃ​ക​യി​ൽ ആ​ക​ർ​ഷ​ക വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വ​ൻ​തു​ക ത​ട്ടി​യ​വ​രെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. ചേ​ർ​പ്പ് അ​മ്മാ​ട​ത്തു​ള്ള ചി​റ​യ​ത്ത് വീ​ട്ടി​ൽ ജോ​ബി (43), ചേ​റ്റു​പു​ഴ കൊ​ല്ല​ത്ത്കു​ണ്ടി​ൽ വീ​ട്ടി​ൽ സ്മി​ത (40) എ​ന്നി​വ​രെ​യാ​ണ് നെ​ടു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

തൃ​ശൂ​രി​ൽ 'എ​സ്.​ജെ അ​സോ​സി​യേ​റ്റ്സ്' എ​ന്ന പേ​രി​ൽ സ്ഥാ​പ​നം തു​ട​ങ്ങി​യാ​ണ് ഇ​വ​ർ ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്. 'ടോ​ൾ ഡീ​ൽ വെ​ഞ്ചേ​ഴ്സ് എ​ൽ.​എ​ൽ.​പി' എ​ന്ന പേ​രി​ൽ മ​ണി​ചെ​യി​ൻ മാ​തൃ​ക​യി​ൽ കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​ക്കി​യാ​ണ് 'ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്'​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ത​ട്ടി​പ്പി​നി​ര​യാ​യ നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് നെ​ടു​പു​ഴ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പ്ര​തി​ക​ൾ കോ​യ​മ്പ​ത്തൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ദി​ലീ​പി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട് പ്ര​തി​ക​ൾ കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ധാ​ന പ്ര​തി​ക​ൾ തൃ​ശൂ​രി​ലു​ള്ള രാ​ജേ​ഷ് മ​ലാ​ക്ക, മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​രാ​ണെ​ന്നും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന ഓ​ഫി​സു​ക​ളു​ള്ള​തെ​ന്നും തൃ​ശൂ​രി​ലു​ള്ള​ത് അ​സോ​സി​യേ​റ്റ​ഡ് സ്ഥാ​പ​ന​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moneychain scam
News Summary - Moneychain scam: Two arrested
Next Story