Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രി രാജീവിന്...

മന്ത്രി രാജീവിന് ജന്മനാട്ടിൽ സ്വീകരണം

text_fields
bookmark_border
മന്ത്രി രാജീവിന് ജന്മനാട്ടിൽ സ്വീകരണം
cancel
camera_alt

വ്യ​വ​സാ​യ മ​ന്ത്രി പി. രാ​ജീ​വ്​ ജ​ന്മ​നാ​ടാ​യ മാ​ള​യി​ലെ വീ​ട്ടി​ലെ​ത്തി അ​മ്മ​യെ കാ​ണു​ന്നു

മാ​ള: വ്യ​വ​സാ​യ മ​ന്ത്രി പി. രാ​ജീ​വി​ന് ജ​ന്മ​നാ​ട്ടി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ത്തി​യ മ​ന്ത്രി വീ​ട്ടു​കാ​രെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ടു എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ട​ങ്ങി. ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം വീ​ട്ടി​ൽ എ​ത്തി മാ​താ​വ് രാ​ധ​യു​മാ​യി ഏ​റെ സ​മ​യം ചെ​ല​വ​ഴി​ച്ചു. സ​ഹോ​ദ​രി കൊ​ണ്ടു​വ​ന്ന മ​ധു​രം ആ​ദ്യം അ​മ്മ​ക്ക്​ ന​ൽ​കി. പാ​ർ​ട്ടി സ​ഖാ​ക്ക​ൾ​ക്കും മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തി​യ​വ​ർ​ക്കു​മൊ​പ്പം മ​ധു​രം പ​ങ്കി​ട്ടു.

വി​ളി​ച്ച​റി​യി​ച്ച​തി​നാ​ൽ അ​മ്മ രാ​ധ പ്രാ​ത​ൽ ക​രു​തി വ​ച്ചി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ അ​മ്മ മ​രു​ന്നു ക​ഴിേ​ച്ചാ എ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്ന അ​മ്മ​യു​ടെ മ​റു​പ​ടി സ​മീ​പ​ത്തു നി​ന്ന​വ​രെ ചി​രി​പ്പി​ച്ചു. അ​മ്മ ഉ​ണ്ടാ​ക്കി ത​ന്നി​ട്ടു​ള്ള ഭ​ക്ഷ​ണ​ത്തി​െൻറ സ്വാ​ദ് അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു പ​റ​ഞ്ഞു. ത​മി​ഴ് നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​ണേ​റേ​യും. കാ​ള കു​ള​മ്പ് വ​രെ അ​തി​ൽ ക​ട​ന്നു​വ​ന്നു. പി​ന്നീ​ട്​ അ​മ്മ​യു​െ​ട സ്നേ​ഹ​വും അ​നു​ഗ്ര​ഹ​വും വാ​ങ്ങി പ​ടി​യി​റ​ക്കം.

മ​ന്ത്രി​യെ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​​ പി.​കെ. ഡേ​വി​സ്, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ. സ​ന്തോ​ഷ്, മു​തി​ർ​ന്ന സി.​പി.​എം നേ​താ​വ് സി.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഇ​തി​നി​ടെ മ​റ്റൊ​രു യാ​ത്ര​യി​ൽ മ​ന്ത്രി എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ​യും വീ​ട്ടി​ലെ​ത്തി. സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​നി​ടെ അ​മ്മ രാ​ധ എം.​എ​ൽ.​എ​യെ​യും മ​ന്ത്രി​യാ​യ മ​ക​നെ​യും കൂ​ടെ നി​ർ​ത്തി ഫോ​ട്ടോ എ​ടു​പ്പി​ച്ച​തും കൗ​തു​ക​മാ​യി. പു​റ​ത്തി​റ​ങ്ങി​യ മ​ന്ത്രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​​ പി.​വി. വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. സ​തീ​ഷ്, മ​റ്റു പൊ​തു പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ചു. മ​ട​ങ്ങും വ​ഴി അ​ന്ന​മ​ന​ട ഇ​ന്ദി​രാ​ഗാ​ന്ധി റോ​ഡ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ ക​ണ്ട് വാ​ഹ​നം നി​ർ​ത്തി സം​സാ​രി​ച്ച ശേ​ഷ​മാ​ണ്​ മ​ന്ത്രി മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p Rajeev
News Summary - Minister Rajeev in his hometown
Next Story