മന്ത്രി എം.ബി. രാജേഷിന് ചാലിശേരിയിൽ സ്വീകരണം
text_fieldsചാലിശേരി പള്ളിയിലെ സ്വീകരണത്തിൽ മന്ത്രി
എം.ബി. രാജേഷ് സംസാരിക്കുന്നു
പെരുമ്പിലാവ്: ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിയ തദ്ദേശ-എക്സൈസ് മന്ത്രി അഡ്വ. എം.ബി. രാജേഷിന് സ്വീകരണം നൽകി. ചൊവ്വാഴ്ച സത്യപ്രതിജ്ഞക്ക് ശേഷം ചാലിശേരി പഞ്ചായത്തിലെത്തിയ മന്ത്രിക്ക് ലഭിച്ച ആദ്യ സ്വീകരണമായിരുന്നു പള്ളിയിലേത്.
ബുധനാഴ്ച ഉച്ചക്ക് സുറിയാനി ചാപ്പലിലെത്തിയ മന്ത്രിയെ ഫാ. റെജി കൂഴിക്കാട്ടിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി പി.സി. താരുകുട്ടി എന്നിവർ പൂക്കൾ നൽകി സ്വീകരിച്ചു. ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് ആശംസകൾ അറിയിക്കാനാണ് മന്ത്രി എത്തിയത്. ഫാ. റെജികൂഴിക്കാട്ടിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി പി.സി. താരുകുട്ടി, പഞ്ചായത്തംഗങ്ങളായ ആനി വിനു, രജീഷ്, കെ.എ. പ്രയാൺ, തമ്പി കൊള്ളന്നൂർ എന്നിവർ സംസാരിച്ചു.

