കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി
text_fieldsബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന
കുഞ്ഞുങ്ങൾക്കൊപ്പം ഓണം ആഘോഷിക്കുന്ന മന്ത്രി ഡോ. ആർ. ബിന്ദു
വെള്ളാങ്ങല്ലൂര്‍: ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി ഡോ. ആർ. ബിന്ദു. ബി.ആർ.സിയിലെ എല്ലാ കുട്ടികൾക്കും ഓണക്കോടി വിതരണം ചെയ്തു. കുട്ടികളുടെ ഓണപ്പാട്ടുകൾ കേട്ടും ഓണസദ്യ കഴിച്ചും മന്ത്രി അവർക്കൊപ്പം ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി.ബി.പി.സി ഗോഡ്വിൻ റോഡ്ഗ്രിസ്, ബി.ആർ.സി ട്രെയിനർമാർ, സ്പെഷൽ എജുക്കേറ്റേഴ്സ്, കുട്ടികളുടെ മാതാപിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചാലക്കുടി: മേലൂർ കുറുപ്പം ജ്യോതി ലൈബ്രറി സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ഓണാഘോഷം ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.എൻ. ഭരതൻ ഉദ്ഘാടനം ചെയ്തു. കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.ജെ. പൗലോസ്, സെക്രട്ടറി സി.ടി. ജോഷി, എം.എൻ. ഷാജി, വി.ഒ. മത്തായി, റോസ്മോൾ, ലക്ഷ്മി അജയൻ തുടങ്ങിയവർ സംസാരിച്ചു. ഓണപ്പാട്ടും ഓണസദ്യയും ഉണ്ടായിരുന്നു.

