വിൽപനക്ക് സൂക്ഷിച്ച ഹെറോയിനുമായി അതിഥി തൊഴിലാളി അറസ്റ്റിൽ
text_fieldsഅസദുൽ ഇസ്‍ലാം
കൊരട്ടി: വിദ്യാർഥികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്താനായി സൂക്ഷിച്ച ഹെറോയിനുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. അസദുൽ ഇസ്‍ലാമാണ് (28) അറസ്റ്റിലായത്. മുരിങ്ങൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് തൃശൂർ റൂറൽ പൊലീസ് സംഘം ഇയാളെ ഹെറോയിനുമായി പിടികൂടിയത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ല വകുപ്പ് (77 ജെ.ജെ.ആക്ട്) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു.
2025ൽ ഹെറോയിൻ വിൽപന നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കൊരട്ടി ഇന്‍സ്‌പെക്ടര്‍ ഹബീബുല്ല, ഡാൻസാഫ് ജി.എസ്.ഐമാരായ സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എ.എസ്.ഐ മാരായ എ.യു. റെജി, എം.ജെ. ബിനു, സി.പി.ഒ ഇ.വി. ശ്രീജിത്, കൊരട്ടി സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ അരുൺ, ജോയി, ഷിജോ, നിഖിലൻ, ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

