മേയർ നേരിട്ടിറങ്ങി; മെട്രോതോടിന് ‘മാലിന്യമോക്ഷം’
text_fieldsതൃശൂര്‍: നഗരത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും ട്രെയിന്‍ യാത്രികരും ഉള്‍പ്പെടെ തള്ളുന്ന മാലിന്യം എത്തിച്ചേരുന്നത് മെട്രോ തോടുവഴി റെയിൽവേ പാളത്തിന്റെ താഴേക്കാണ്. ഇതിന്റെ ഭാഗമായി മെട്രോ തോടിന്റെ ഒഴുക്ക് തടസ്സപ്പെടുകയും അതുവഴി മെട്രോതോടിന്റെ സമീപമുള്ള താഴ്ന്നപ്രദേശങ്ങളില്‍ മലിനജലം കേറുന്ന സ്ഥിതിയായിരുന്നു.
വിവരം പരാതിയായി ലഭിച്ചതോടെ മേയർ എം.കെ. വർഗീസ് തന്നെ ഇക്കാര്യം പരിശോധിക്കാനായി എത്തി. മാലിന്യം നിറഞ്ഞ്, ജലമൊഴുക്ക് തടസ്സപ്പെട്ട് ദുർഗന്ധപൂരിതമായിരുന്നു മെട്രോതോട് ഉടൻ തന്നെ മാലിന്യ നീക്കത്തിന് ഇടപെട്ടു. കൊക്കാല റെയില്‍വെ പാളത്തിനു സമീപത്തുനിന്നും മുപ്പതോളം ശുചീകരണ തൊഴിലാളികളും ജെ.സി.ബിയും ഫൈബര്‍ ബോട്ടും അടക്കമുള്ള സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ജലാശയത്തില്‍നിന്ന് അജൈവമാലിന്യം ശേഖരിച്ച് ഹരിതകര്‍മസേന വഴി കലക്ഷന്‍ സെന്ററിലേക്കെത്തിക്കുന്ന നടപടി വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു.
മൂന്നുദിവസംകൊണ്ട് മെട്രോ ആശുപത്രിക്ക് സമീപം വരെയുള്ള ഭാഗത്തെ മാലിന്യം നീക്കാനാണ് തീരുമാനം. സീറോ വേസ്റ്റ് കോര്‍പറേഷന്റെ ഭാഗമായി കൂടിയാണ് സമയബന്ധിതമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

