വേലൂരിൽ ഔഷധ ഉദ്യാനം ഒരുങ്ങുന്നു
text_fieldsവേലൂർ: സംസ്ഥാന സർക്കാറിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ ഔഷധ ഉദ്യാനം ഒരുങ്ങുന്നു. ഒന്നര ഏക്കർ സ്ഥലത്ത് 30,000 രൂപ വിനിയോഗിച്ച് ഒരു ലക്ഷത്തോളം കുറുന്തോട്ടി തൈകളാണ് നടുന്നത്. മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാല് മാസത്തിനുശേഷം വിളവെടുപ്പ് നടത്തി സൊസൈറ്റി വഴി ഔഷധിക്ക് കൈമാറും. തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിനിലം ഒരുക്കും. പഞ്ചായത്ത് കഴിഞ്ഞ വർഷം 'കൊടുവേലി' ഔഷധ സസ്യം കൃഷി ചെയ്തിരുന്നു. വരും വർഷങ്ങളിൽ 20 ഏക്കർ സ്ഥലത്ത് ഔഷധ ഉദ്യാനം ഒരുക്കുമെന്ന് പ്രസിഡന്റ് ടി.ആർ. ഷോബി പറഞ്ഞു.
തൈ നടീൽ ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു. വാർഡ് അംഗം സി.എഫ്. ജോയ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആർ.പി. അഞ്ജന, തൊഴിലുറപ്പ് എ.ഇ സുരഭി വിനോദ്, മികച്ച കർഷകൻ പുഷ്പാകരൻ, ടി.കെ. മുരളി, കൃഷി അസിസ്റ്റന്റ് കെ.സി. വേണുഗോപാല്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

