Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതിലകത്തെ സർവിസ് റോഡ് ആവശ്യം;താൽക്കാലിക വഴിയിൽ ഒതുങ്ങുമെന്നാശങ്ക

text_fields
bookmark_border
മതിലകത്തെ സർവിസ് റോഡ് ആവശ്യം;താൽക്കാലിക വഴിയിൽ ഒതുങ്ങുമെന്നാശങ്ക
cancel

മതിലകം: ദേശീയപാത 66 വികസനത്തിന്റെ ഇരകളായി മാറിയ മതിലകം കിഴക്കുംപുറം കനോലി കനാൽ തീരവാസികളുടെ സർവിസ് റോഡ് എന്ന അനിവാര്യ ആവശ്യം നിലവിൽ പേരിന് നിർമിക്കുന്ന താൽക്കാലിക വഴിയിൽ ഒതുങ്ങുമോ?. ഇത്തരമൊരു ആശങ്ക ബലപ്പെടുന്നതിന്റെ സൂചനകളാണ് പൊതുവേ പ്രകടമാകുന്നത്.

സർവിസ് റോഡിന് കൂടി സ്ഥലം ഏറ്റെടുത്തിട്ടും നിർമിക്കാതെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും കരാർ കമ്പനിയും നാളേറെയായി ഒളിച്ചുകളിക്കുകയാണിവിടെ. ഹൈവേ നിർമാണം തകൃതിയായി മുന്നോട്ട് പോകുന്നതിനിടെ സർവിസ് റോഡിനെ കുറിച്ച ആശങ്കകൾ പ്രദേശവാസികൾ ഉന്നയിക്കാറുണ്ടായിരുന്നു.

അപ്പോഴെല്ലാം റോഡ് വരുമെന്നാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഇവരെ ധരിപ്പിച്ചിരുന്നത്. ഒടുവിൽ കനോലി തീരത്ത് താമസിക്കുന്ന നിർധനരായ വീടുകാർക്ക് പഴയ ഫെറി റോഡ് ഭാഗത്ത് നിർമിച്ച അടിപ്പാത വഴി പുറത്തേക്ക് എത്താവുന്ന വഴി എന്ന നിലയിലേക്കും കാര്യങ്ങൾ മാറി. എന്നാൽ, ഇതുപോലും കരാർ കമ്പനി ഗൗനിക്കാതെ പ്രദേശത്ത് ഹൈവേ നിർമ്മാണം പൂർത്തീകരണത്തിലേക്ക് നീക്കുകയായിരുന്നു. മറ്റു മാർഗങ്ങൾ ഇല്ലാതായതോടെ ജീവൻ പണയം വെച്ച് വാഹനങ്ങൾ ചീറിപ്പായുന്ന പുതിയ ഹൈവേയിലെ ഡിവൈഡർ മുറിച്ച് കടന്നാണ് ഇവിടത്തുകാർ പുറത്തേക്ക് എത്തിയിരുന്നത്. എന്നാൽ, ഡിവൈഡറും അടച്ചതോടെയാണ് വഞ്ചിതരായ കുടുംബങ്ങൾ റോഡിലിറങ്ങി മറ്റുള്ളവരോടൊപ്പം ഗതാഗതം സ്തംഭിപ്പിച്ചത്. തുടർന്നാണ് താൽക്കാലിക വഴി നിർമിക്കാൻ കരാർ കമ്പനി നിർബന്ധിതമായത്.

ഉപരോധസമരത്തിനിടെ സ്ഥലത്തെത്തിയ എം.എൽ.എ പറഞ്ഞത് മന്ത്രിയും എം.എൽ.എമാരും എം.പിയും ജില്ല കലക്ടറും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്ത യോഗത്തിൽ സർവിസ് റോഡ് തീരുമാനം ഉണ്ടായെന്നും അത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും ഹൈവേ അതോറിറ്റിക്കും അയച്ചുകൊടുത്തുവെന്നുമാണ്. എന്നാൽ ഇതനുസരിച്ച് യാതൊരു പരിശോധനയും മറ്റും ഹൈവേ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇതെല്ലം ഇവിടത്തെ സർവിസ് റോഡ് ആവശ്യം താൽക്കാലിക വഴിയിൽ ഒതുങ്ങുമോയെന്ന ആശങ്കക്ക് ബലമേകുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mathilakam Service Road Demand
Next Story