Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാത്തിരിപ്പിന് അറുതി; മതിലകം പ‍ഞ്ചായത്തിന് സ്വന്തം കളിസ്ഥലമായി

text_fields
bookmark_border
40.07 ഹെ​ക്ട​ര്‍ സ്ഥ​ല​മാ​ണ് ക​ളി​സ്ഥ​ല​മാ​യി മാ​റു​ന്ന​ത്
കാത്തിരിപ്പിന് അറുതി; മതിലകം പ‍ഞ്ചായത്തിന് സ്വന്തം കളിസ്ഥലമായി
cancel

മ​തി​ല​കം: വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പി​നു​മൊ​ടു​വി​ൽ മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ന്‍റെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ ക​ളി സ്ഥ​ലം യ​ഥാ​ർ​ഥ്യ​മാ​യി. സ​ബ് റ​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് 40.07 ഹെ​ക്ട​ര്‍ സ്ഥ​ല​മാ​ണ് ക​ളി​സ്ഥ​ല​മാ​യി മാ​റു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ വി​ഹി​തം വ​ക​യി​രു​ത്തി 42,56,000 രൂ​പ​യാ​ണ് ക​ളി​സ്ഥ​ല​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് രൂ​പ​വ​ത്ക​രി​ച്ച ജ​ന​കീ​യ സ​മി​തി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച് 14 ല​ക്ഷം രൂ​പ ഭൂ​മി ത​രം മാ​റ്റു​ന്ന​തി​നും അ​ഡ്വാ​ൻ​സ് ന​ൽ​കു​ന്ന​തി​നും വി​നി​യോ​ഗി​ച്ച​താ​യി ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ അ​റി​യി​ച്ചു.

ഒ​ട്ടേ​റെ കാ​യി​ക​താ​ര​ങ്ങ​ളെ സ​മ്മാ​നി​ച്ച പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി ക​ളി സ്ഥ​ലം എ​ന്ന​ത് നാ​ളേ​റെ​യാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു. സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ൾ പ​ല​തും ചു​റ്റു​മ​തി​ൽ കെ​ട്ടി അ​ട​ച്ചു സം​ര​ക്ഷി​ച്ച​പ്പോ​ൾ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും കാ​യി​ക പ്രേ​മി​ക​ൾ​ക്കും ക​ളി മൈ​താ​ന​ങ്ങ​ൾ പ​ല​തും അ​ന്യ​മാ​വു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ.​ജി. സു​രേ​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ക​ളി സ്ഥ​ല​ത്തി​ന് വേ​ണ്ടി ആ​ലോ​ച​ന ന​ട​ന്ന​തും ജ​ന​കീ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​തും. എ​ന്നാ​ൽ അ​ന്ന് ക​ണ്ടെ​ത്തി​യ ഭൂ​മി സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൂ​ടു​പി​ടി​ച്ച വി​വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.

പി​ന്നീ​ട് ‘ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​സ്ഥ​ലം’ എ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ചു​വ​ട് പി​ടി​ച്ച് സീ​ന​ത്ത് ബ​ഷീ​ർ പ്ര​സി​ഡ​ണ്ടാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്ത സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തും ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി വ​ച്ച​തും ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് ഫു​ട്ബാ​ൾ മൈ​താ​നം, വോ​ളി​ബാ​ൾ കോ​ർ​ട്ട്, ഷ​ട്ടി​ൽ കോ​ർ​ട്ട്, നീ​ന്ത​ൽ കു​ളം എ​ന്നി​വ​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് ഇ​തി​നാ​യി സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​നും ഡി.​പി ആ​റും ത​യ്യാ​റാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ന്‍ അ​റി​യി​ച്ചു.

മ​തി​ല​കം സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​ൽ​ഫ സെ​ക്ര​ട്ട​റി കെ. ​എ​സ്. രാ​മ​ദാ​സ് എ​ന്നി​വ​ർ സ്ഥ​ലം ഉ​ട​മ​സ്ഥ​രാ​യ ജോ​യ്, ആ​ൽ​ബി​ജോ​യ് എ​ന്നി​വ​രി​ൽ​നി​ന്ന് സ്ഥ​ല​ത്തി​ന്റെ ആ​ധാ​രം ഏ​റ്റു​വാ​ങ്ങി. സ്റ്റാ​ന്റി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ, എം.​എ. ബി​നേ​ഷ്, ഹ​സീ​ന റ​ഷീ​ദ്, പ്ര​സീ​ത, വാ​ര്‍ഡ് മെം​ബ​ര്‍ ലി​സി വി​ന്‍സെ​ന്റ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mathilakam Panchayat gets its own playground
Next Story