Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.സി.പിയിൽ കൂട്ടരാജി; തൃശൂർ ജില്ല മുൻ പ്രസിഡന്‍റും നേതാക്കളും സി.പി.എമ്മിലേക്ക്​

text_fields
bookmark_border
NCP poster greets Aishwarya Kerala Yatra
cancel

തൃശൂർ: എൻ.സി.പി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്‍റുമായ ടി.കെ. ഉണ്ണികൃഷ്‌ണനുൾപ്പടെ 35 പേർ പാർട്ടിയിൽനിന്ന്​ രാജിവെച്ചു. സി.പി.എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എ. പോൾസൺ, എ.കെ. കൃഷ്‌ണൻ എന്നിവരടക്കം സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളാണ്‌ രാജി​വെച്ചത്‌.

എൻ.സി.പിയുടെ പുതിയ നേതൃത്വത്തിന്‍റെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ്‌ പാർട്ടി വിടുന്നതെന്ന്‌ രാജിവെച്ചവർ പറഞ്ഞു.

കേന്ദ്ര ഭരണത്തിന്‍റെ ഫാഷിസ്‌റ്റ്‌ വിരുദ്ധ നയങ്ങളെ പ്രതിരോധിക്കാനും മതേതരത്വം സംരക്ഷിക്കാനും ഫലപ്രദമായ ബദലിനും ഇടതുപക്ഷത്തിനേ കഴിയൂ. അതിനാലാണ്‌ സി.പി.എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mass resignation in NCP; Former Thrissur district president and leaders join CPM
Next Story