മാരിടൈം പരിശീലന കേന്ദ്രങ്ങള്‍ മാരിടൈം യൂനിവേഴ്സിറ്റിയായി ഉയർത്തും -മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsഅഴീക്കോട് മുനക്കൽ മാരിടൈം അക്കാദമിയിൽ ആരംഭിക്കുന്ന കോഴ്സുകൾ
മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
അഴീക്കോട്: മാരിടൈം പരിശീലന കേന്ദ്രങ്ങള്‍ ഭാവിയിൽ മാരിടൈം യൂനിവേഴ്സിറ്റിയായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇതിനായി ഗുജറാത്തിലും ചൈന്നെയിലുമുള്ള മാരിടൈം യൂനിവേഴ്സിറ്റികളുമായി ചേര്‍ന്ന് കപ്പല്‍ ഗതാഗതം, മാരിടൈം നിയമം, മാരിടൈം മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ നടത്തും.
അഴീക്കോട് മുനക്കൽ മാരിടൈം കോളജില്‍ ഉള്‍നാടന്‍ ജലഗതാഗത നിയമപ്രകാരം പരിഷ്കരിച്ച ഐ.വി (ഇന്‍ലാന്‍ഡ് വെസ്സല്‍) റൂള്‍ പ്രകാരമുള്ള കോഴ്സുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ, ഉള്‍നാടന്‍ ജലഗതാഗത മേഖലകളിലെ തൊഴിലവസരങ്ങള്‍ക്ക് പ്രഫഷനല്‍ യോഗ്യതയുള്ള വിദഗ്ധരെ വാര്‍ത്തെടുക്കാനും പരിശീലനം നല്‍കാനുമാണ് പുതിയ കോഴ്സുകള്‍ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുനക്കൽ ബീച്ചിലെ മാരിടൈം അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ഇ.ടി. ടൈസണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്, ജില്ല പഞ്ചായത്ത് അംഗങ്ങളായ സുഗത ശശിധരന്, കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് അംഗം സുമിത ഷാജി, മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍. ശിവശങ്കരപ്പിള്ള, മാരിടൈം ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷൈന്‍ എ. ഹഖ്, മാരിടൈം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എം.പി. ഷിബു, അഡ്വ. സുനില്‍ ഹരീന്ദ്രന്‍, വി.സി. മധു, കാസിം ഇരിക്കൂര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

