ഓണച്ചന്തയുടെ മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു
text_fieldsപൊലിമ പുതുക്കാട് പദ്ധതിയുടെ ഓണച്ചന്ത മണ്ഡലംതല ഉദ്ഘാടനം
കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
ആമ്പല്ലൂർ: പൊലിമ പുതുക്കാട് പദ്ധതിയുടെ ഓണച്ചന്തയുടെ മണ്ഡലംതല ഉദ്ഘാടനം പുതുക്കാട് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, പുതുക്കാട് ഫൊറോനാ പള്ളി വികാരി ഫാ. പോൾ തേക്കാനത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അൽജോ പുളിക്കൻ, എ.വി. ചന്ദ്രൻ, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ ഡോ. കെ. കവിത, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ കെ.എൻ. ദീപ, പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൻ അമ്പിളി ഹരി തുടങ്ങിയവർ പങ്കെടുത്തു.40000 വനിതകൾ കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പൊലിമ പുതുക്കാടിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.

