വെള്ളിക്കുളങ്ങര: ഇത്തുപ്പാടത്ത് വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുകയും ഗൃഹനാഥനെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ കൂടി പൊലീസ് പിടിയിലായി. പറവൂര്‍ സ്വദേശികളായ ജിതിന് കൃഷ്ണ, മിഥുന് കൃഷ്ണ, വിഷ്ണു പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
എസ്.എച്ച്.ഒ എം.കെ. മുരളി, എസ്.ഐ അജികുമാര്‍, ജൂനിയര്‍ എസ്.ഐ ഉദയ് കുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം ഒമ്പതിന് ഇത്തുപ്പാടം മുതുപറമ്പില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ ജിനേഷിനെ തട്ടിക്കൊണ്ടുപോകുകയും ഭാര്യ സിന്ധുവിെൻറ ആറ് പവന് സ്വര്‍ണം കവരുകയും ചെയ്തെന്നാണ് പരാതി. ഒരാള്‍ നേരത്തേ അറസ്റ്റിലായിരുന്നു.