അറ്റകുറ്റപ്പണിക്കിടെ വീടിെൻറ ഭിത്തി തകർന്ന് ഗൃഹനാഥൻ മരിച്ചു
text_fieldsസുനില്‍കുമാർ
ചാവക്കാട്: വീടിെൻറ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഭിത്തി തകര്‍ന്നുവീണ് ഗൃഹനാഥൻ മരിച്ചു. തിരുവത്ര കുമാർ സ്കൂളിനു കിഴക്ക് പരേതനായ നടുവിൽ പുരക്കൽ കുട്ടെൻറ മകൻ സുനില്‍കുമാറാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ സുനിൽകുമാറിെൻറ വീട് ഭാഗികമായി തകര്‍ന്നിരുന്നു.
ഇതേ തുടർന്ന് വീട് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. പരിക്കേറ്റ സുനിൽകുമാറിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നഗരസഭ ശ്മശാനത്തിൽ. മാതാവ്: കമലാക്ഷി. ഭാര്യ: ബിന്ദു. മക്കൾ: അഭിനവ്, അനാമിക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

