വിദേശത്തെ കേസുമായി ബന്ധപ്പെട്ട തർക്കം; പ്രവാസിയുടെ കാൽ തല്ലിയൊടിച്ചു
text_fieldsപരിക്കേറ്റ രതീഷ്
കയ്പമംഗലം: മതിലകം കൂളിമുട്ടത്ത് പ്രവാസിയെ രണ്ടുപേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. മതിലകം ത്രിവേണി തറയിൽ രതീഷിനെയാണ് ആക്രമിച്ച് കാൽ തല്ലിയൊടിച്ചത്. പരിക്കേറ്റ രതീഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം. വീട്ടിലേക്ക് ബൈക്കിൽ വരുകയായിരുന്ന രതീഷിനെ രണ്ടംഗ സംഘം ത്രിവേണിയിലുള്ള യക്ഷിക്കാവിനടുത്ത് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
വിദേശത്ത് ഒപ്പം ജോലി ചെയ്തിരുന്ന കൂളിമുട്ടം സ്വദേശികളായ രണ്ടുപേരാണ് അവിടെയുണ്ടായ കേസുമായി ബന്ധപ്പെട്ട് സംശയ പേരിൽ ആക്രമിച്ചതെന്ന് രതീഷ് മതിലകം പൊലീസിന് മൊഴി നൽകി. ഇതുപ്രകാരം മതിലകം പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.

