Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാറ്റുപകരണങ്ങളുമായി...

വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ
cancel

കയ്പമംഗലം: ചാരായമുണ്ടാക്കാനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി കയ്പമംഗലത്ത് ഒരാൾ പൊലീസ് പിടിയിൽ. കയ്പമംഗലം ഡോക്ടർപടി കണക്കശേരി ഷാജിയെ (48) ആണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കര‍െൻറ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടർപടിക്ക് കിഴക്ക് വശം താമസിക്കുന്ന പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാഷും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്തത്.

ഷാജിയുടെ വീടി‍െൻറ സമീപ പ്രദേശങ്ങളിലെ വീടുകളിലെ കല്യാണങ്ങൾക്കും കൂടാതെ പരിസരത്തെ മറ്റ് ആഘോഷ പരിപാടികൾക്കിടയിലും വാറ്റുചാരായം വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് സംഘം നാളുകളായി പ്രദേശത്ത് രഹസ്യമായി നിരീക്ഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോൻ, എസ്.ഐമാരായ കൃഷ്ണ പ്രസാദ്, ഗോകുൽ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, എ.എസ്.ഐമാരായ സി.ആർ പ്രദീപ്, ടി.ആർ. ഷൈൻ, സീനിയർ സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒമാരായ അരുൺ നാഥ്‌, നിഷാന്ത്, പ്രവീൺ, അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Distillery
News Summary - Man arrested with distillery
Next Story