കലക്ടറേറ്റിന് ബോംബുവെക്കുമെന്ന് ഭീഷണി മുഴക്കിയയാൾ പിടിയിൽ
text_fieldsസജീവൻ
തൃശൂർ: കലക്ടറേറ്റ് കെട്ടിടം ബോംബുവെച്ച് തകർക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ഗുരുവായൂർ നെന്മിനിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ പുല്ലഴി കോഴിപറമ്പിൽ സജീവനെയാണ് (51) തൃശൂർ ടൗൺ വെസ്റ്റ് സബ് ഇൻസ്പെക്ടർ കെ.ആർ. റെമിൻ അറസ്റ്റ് ചെയ്തത്.
ദേശീയ ടോൾ ഫ്രീ നമ്പറായ 112 ലേക്കാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ഭീഷണിയെത്തിയത്.
തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ സജീവനെതിരെ കുന്നംകുളം, ടൗൺ ഈസ്റ്റ്, തൃശൂർ റെയിൽവേ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

