പിക്കപ്പ് വാൻ മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ അറസ്റ്റിൽ
text_fieldsനസീർ
ചാലക്കുടി: പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്ക് അപ്പ് വാൻ മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിൽ. പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെയാണ് (50) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെ പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. ചാലക്കുടി പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം കാണാതായതിനെ റിബിൻ ഉടൻ തന്നെ ചാലക്കുടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെയും വാഹനത്തെയും പൊലീസ് കണ്ടെത്തിയത്.
പ്രതിയായ നസീർ ചാലക്കുടി, അതിരപ്പിള്ളി, ഗുരുവായൂർ ടെമ്പിൾ , പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനുകളിലായി നാല് മോഷണ കേസും ഒരു അടിപിടി കേസിലടക്കം എഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ചാലക്കുടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. കെ. സജീവ് , സബ്ബ് ഇൻസ്പെക്ടർ അജിത്ത്, ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ അമൽ, റെജിൻ, സോനു, ദീപു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

