Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ
cancel
camera_alt

അ​ഭി​ന​വ്

മാ​ള: മേ​ല​ഡൂ​രി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ച്ച​യാ​ളെ മാ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ന​വാ​ണ് (18) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് പ​ക​ലാ​ണ് സം​ഭ​വം. സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ച്ച പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലും മ​റ്റി​ട​ങ്ങ​ളി​ലും ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ത​ന്ത്ര​പൂ​ർ​വം നാ​ട്ടി​ലെ​ത്തി​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മാ​ള എ​സ്.​എ​ച്ച്.​ഒ സ​ജി​ൻ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ വി.​വി. വി​മ​ൽ, സീ​നി​യ​ർ സി.​പി.​ഒ ജി​ബി​ൻ കെ. ​ജോ​സ​ഫ്, സി.​പി.​ഒ ജോ​വി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealing moneyarrestprivate institutions
News Summary - Man arrested for stealing money from private institution
Next Story