സുഹൃത്തിന്റെ മാലയും ഫോണും മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsചാലക്കുടി: ഒപ്പം മുറിയെടുത്ത് താമസിച്ച് സുഹൃത്തിന്റെ സ്വർണമാലയും ഐഫോണും പണവും മോഷ്ടിച്ച് മുങ്ങിയ പ്രതി ചാലക്കുടി പൊലീസിന്റെ പിടിയിൽ.
മൂവാറ്റുപുഴ മടക്കത്താനം വടക്കേക്കര ലിബിൻ ബെന്നി (32) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ ലോഡ്ജിൽ പരിയാരം കുറ്റിക്കാട് പുന്നേലിപ്പറമ്പിൽ ഷൈജുവും ലിബിനും ഒന്നിച്ചാണ് മുറിയെടുത്തത്. ഷൈജു ഉറക്കത്തിലായ തക്കം നോക്കി കഴുത്തിൽ കിടന്ന ഒന്നരപ്പവന്റെ സ്വർണമാല, ഐഫോൺ, പഴ്സിലുണ്ടായിരുന്ന 400 രൂപ എന്നിവ മോഷ്ടിച്ച് ലിബിൻ കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ ചാലക്കുടിയിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ലിബിൻ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ചാലക്കുടി എസ്.എച്ച്.ഒ അതുൽ മോഹൻ, ജി.എസ്.സി.പി.ഒ സുജിത്ത് കുമാർ, സി.പി.ഒമാരായ സജീവ്, സജീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

