Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോട്ടറി നമ്പറിൽ...

ലോട്ടറി നമ്പറിൽ കൃത്രിമംകാട്ടി പണം തട്ടിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
ലോട്ടറി നമ്പറിൽ കൃത്രിമംകാട്ടി പണം തട്ടിയയാൾ അറസ്​റ്റിൽ
cancel
camera_alt

അ​നി​ൽ

തൃ​ശൂ​ർ: സ​മ്മാ​നം ഇ​ല്ലാ​ത്ത ലോ​ട്ട​റി​യി​ൽ കൃ​ത്രി​മം വ​രു​ത്തി വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്​​ക​ൻ അ​റ​സ്​​റ്റി​ൽ. തൃ​ശൂ​ർ വ​ല്ല​ച്ചി​റ തൊ​ട്ടി​പ​റ​മ്പി​ൽ അ​നി​ലാ​ണ്​ (52) അ​റ​സ്​​റ്റി​ലാ​യ​ത്. പൂ​ത്തോ​ൾ സെൻറ​റി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ചെ​യ്യു​ന്ന രാ​ജേ​ശ്വ​രി​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

സ​മ്മാ​നാ​ർ​ഹ​മാ​യ ന​മ്പ​ർ കൂ​ട്ടി​ച്ചേ​ർ​ത്ത് 500 രൂ​പ വീ​തം സ​മ്മാ​നം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് തു​ക കൈ​ക്ക​ലാ​ക്കി​യ​ത്. 300 രൂ​പ വി​ല​വ​രു​ന്ന നാ​ല്​ ഓ​ണം ബം​ബ​ർ ലോ​ട്ട​റി​യും 150 രൂ​പ​യും ഇ​ത്ത​ര​ത്തി​ൽ ന​ഷ്​​ട​പ്പെ​​ട്ടെ​ന്ന്​ കാ​ണി​ച്ച്​ രാ​ജേ​ശ്വ​രി വെ​സ്​​റ്റ്​ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ അ​നി​ൽ ബൈ​ക്കി​ൽ വ​ന്ന് രാ​ജേ​ശ്വ​രി​യി​ൽ​നി​ന്ന്​ ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്​​ച വെ​സ്​​റ്റ്​ ഫോ​ർ​ട്ടി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ സ​ബ് ഇ​ൻ​സ്പെ​ക​ട​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ സ​മാ​ന​മാ​യ ബൈ​ക്കു​ക​ണ്ട് സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ അ​നി​ൽ പി​ടി​യി​ലാ​യ​ത്.

വെ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. റെ​മി​െൻറ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ്​ സം​ഘ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഡെ​ൻ​സ​ൻ ത​ട്ടി​ൽ, അ​ഭീ​ഷ് ആ​ൻ​റ​ണി, റി​ക്സ​ൺ, കെ. ​ഷി​ബു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery
News Summary - Man arrested for lottery fraud
Next Story