കാമുകിയെ കൊന്ന് ആഭരണങ്ങൾ കവർന്ന് മുങ്ങിയയാൾ അറസ്റ്റിൽ
text_fieldsവേൽമുരുകൻ
തൃശൂർ: കാമുകിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് ശിവഗംഗ ജില്ലയിലെ പരമകുടി തുകവൂർ ഇളയംകുടി വേൽമുരുകനെയാണ് (56) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2008 നവംബറിലാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ ലോഡ്ജിൽ വ്യാജ വിലാസം നൽകി മുറിയെടുത്ത് മുവാറ്റുപുഴ സ്വദേശിനിയായ അമ്മിണിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും മുങ്ങി. ഇതോടെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.
25 വർഷങ്ങൾക്കു മുമ്പ് ഭാര്യയെ ഉപേക്ഷിച്ച് കേരളത്തിലെത്തിയ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൂലിപ്പണി ചെയ്തിരുന്ന സമയത്താണ് കൂടെ ജോലിചെയ്തിരുന്ന അമ്മിണിയുമായി പരിചയപ്പെടുന്നത്. ഒരുമിച്ചു താമസിക്കുന്നതിനായി 2008ൽ ഇരുവരും തമിഴ്നാട്ടിലേക്ക് സ്ഥലം മാറി. നാല് മാസമാകുമ്പോഴേക്കും ഇരുവരും തമ്മിൽ പ്രശ്നങ്ങളായി വീണ്ടും കേരളത്തിലെത്തി അമ്മിണിയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലുമായി പല സ്ഥലങ്ങളിലായാണ് പ്രതി ഒളിവിൽ താമസിച്ചിരുന്നത്. എറണാകുളത്തുള്ള വാഴക്കാലയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന് വിവരം കിട്ടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തൃശൂർ ഈസ്റ്റ് എസ്.എച്ച്.ഒ ലാൽകുമാറിെൻറ നിർദേശപ്രകാരം ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എം. രാജൻ, പി.എം. റാഫി, സി.പി.ഒമാരായ എം.എസ്. ലിഗേഷ്, വിപിൻദാസ്, പ്രീത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

