Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് ചമഞ്ഞ്...

പൊലീസ് ചമഞ്ഞ് വീടുകളിലും കടകളിലും കയറിയിറങ്ങിയ ആൾ പിടിയിൽ

text_fields
bookmark_border
പൊലീസ് ചമഞ്ഞ് വീടുകളിലും കടകളിലും കയറിയിറങ്ങിയ ആൾ പിടിയിൽ
cancel

പെ​രു​മ്പി​ലാ​വ്: പൊ​ലീ​സ് ച​മ​ഞ്ഞ് പെ​രു​മ്പി​ലാ​വ്, അ​ക്കി​ക്കാ​വ് മേ​ഖ​ല​ക​ളി​ൽ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലു​മാ​യി ക​യ​റി​യാ​ളെ നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ ഏ​ല്‍പി​ച്ചു. പെ​രു​മ്പി​ലാ​വ് റ​ജീ​ന കോം​പ്ല​ക്‌​സി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വോ​ഡാ​ഫോ​ണ്‍ ക​ട​യി​ല്‍ ക​യ​റി സിം ​ആ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ളോ​ടു ജീ​വ​ന​ക്കാ​രി ആ​ധാ​ര്‍ കാ​ര്‍ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ധാ​റി​ല്ലാ​തെ സിം ​വേ​ണ​മെ​ന്നും താ​ന്‍ പൊ​ലീ​സ് ആ​ണെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ശ​യം തോ​ന്നി​യ​ത്. ക​ഴു​ത്തി​ല്‍ കേ​ര​ള പൊ​ലീ​സ് എ​ന്നെ​ഴു​തി​യ ബാ​ഡ്ജ് തൂ​ക്കി​യി​രു​ന്നു. പൊ​ലീ​സ് എ​ന്നു​പ​റ​ഞ്ഞ് തൊ​ട്ട​ടു​ത്ത ബ്യൂ​ട്ടി പാ​ര്‍ല​റി​ലും ഇ​യാ​ള്‍ ക​യ​റി. അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രി​യു​ടെ വി​വ​ര​ങ്ങ​ളും മേ​ല്‍വി​ലാ​സ​വും കു​റി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ര്‍ കു​ന്നം​കു​ളം പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്കി​ക്കാ​വി​ൽ രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ എ​ത്തി​യ​യാ​ൾ പ​ഴ​ഞ്ഞി റോ​ഡി​ലെ പ​ല വീ​ടു​ക​ളി​ലും പ്രാ​ർ​ഥ​നാ​ല​യ​ത്തി​ലും ക​യ​റി വീ​ട്ടി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് എ​ഴു​തി​യെ​ടു​ത്തി​രു​ന്നു. ഇ​ത് പ​ല​രി​ലും സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​ക്കി. പി​ന്നീ​ട് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​യാ​ൾ ആ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceThrissur Newsarrested
News Summary - man arrested for faking as police
Next Story