മൊബൈൽ ഷോപ് കുത്തിത്തുറന്ന് അഞ്ചര ലക്ഷം രൂപയുടെ ഫോണുകൾ കവർന്നയാൾ അറസ്റ്റിൽ
text_fieldsമുസിദുൽ ഇസ്ലാം
തൃശൂർ: എം.ജി റോഡിലെ വെസ്റ്റേൺ പാലസ് മൊബൈൽ ഷോപ്പിലെ ഷട്ടർ പൊളിച്ച് അഞ്ചര ലക്ഷം രൂപയുടെ 35ഓളം മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.
അസം സ്വദേശി മുസിദുൽ ഇസ്ലാമിനെയാണ് (25) സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 24ന് രാത്രിയായിരുന്നു കവർച്ച. ഷട്ടറിെൻറ ലോക്കുകൾ പ്രത്യേകം തയാറാക്കിയ കട്ടർ ഉപയോഗിച്ച് തകർത്താണ് മോഷണം.
പെരുമ്പാവൂരിൽ നാലുവർഷമായി ഓട്ടോ വർക്ക് ഷോപ്പിൽ ജോലിയെടുത്തു വന്നിരുന്ന മുസിദുൽ ഇസ്ലാം ഈയടുത്ത് സ്വന്തമായി ഓട്ടോ വർക്ക് ഷോപ് തുടങ്ങുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ഈസ്റ്റ് സി.ഐ ഫറോസ്, എസ്.ഐ സിനോജ്, ഷാഡോ പൊലീസ് എസ്.ഐമാരായ ഗ്ലാഡ്സൺ, രാജൻ, സുവ്രത കുമാർ, റാഫി, ഗോപാലകൃഷ്ണൻ രാകേഷ്, സീനിയർ സവിൽ പൊലീസ് ഓഫിസർമാരായ ജീവൻ, പഴനി സ്വാമി, ലികേഷ്, വിപിൻ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

