Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്​ കയറി അക്രമം;...

വീട്​ കയറി അക്രമം; യുവാവിനും പിതാവിനും പരിക്ക്

text_fields
bookmark_border
വീട്​ കയറി അക്രമം; യുവാവിനും പിതാവിനും പരിക്ക്
cancel

ചെ​ന്ത്രാ​പ്പി​ന്നി: എ​ട​ത്തി​രു​ത്തി അ​യി​നി​ച്ചോ​ടി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ചു. വീ​ടി​െൻറ ജ​ന​ൽ​പാ​ളി​യും വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

അ​യി​നി​ച്ചോ​ട് പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന വെ​ട്ടി​യാ​ട്ടി​ൽ കു​ഞ്ഞാ​ണ്ടി എ​ന്ന് വി​ളി​ക്കു​ന്ന സ​നി​ലി​നും (33) അ​ച്ച​ൻ ശ​ങ്ക​ര​ൻ​കു​ട്ടി​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​ത്രി വീ​ടി​ന് മു​ന്നി​ലെ വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന സ​നി​ലി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ നാ​ലം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും, വീ​ടി​െൻറ ജ​ന​ൽ പാ​ളി​യും, ട്യൂ​ബ് ലൈ​റ്റും, ക​സേ​ര​യും അ​ക്ര​മി​ക​ൾ ത​ല്ലി​ത​ക​ർ​ത്തു. സ​നി​ലി​െൻറ കൈ​ക്ക് വ​ടി​വാ​ൾ കൊ​ണ്ടു​ള്ള വെ​ട്ടേ​റ്റി​ട്ടു​ണ്ട്.

ദേ​ഹ​മാ​സ​ക​ലം ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ നി​ല​യി​ലാ​ണ്. ആ​ക്ര​മ​ണം ക​ണ്ട് ത​ട​യാ​ൻ എ​ത്തി​യ ശ​ങ്ക​ര​ൻ​ക്കു​ട്ടി​യെ​യും ആ​ക്ര​മി​ച്ചു. ഇ​രു കൈ​ക​ൾ​ക്കും ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും പൊ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി ലി​ബീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് സ​നി​ൽ പ​റ​ഞ്ഞു. ര​ണ്ട് വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​നി​ൽ ഒ​രു മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacklynchingmanhandling
Next Story