Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right"മലബാർ ചരിത്രം"...

"മലബാർ ചരിത്രം" പ്രകാശനം ചെയ്തു

text_fields
bookmark_border
മലബാർ ചരിത്രം പ്രകാശനം ചെയ്തു
cancel

തൃശൂർ : ചെമ്മാട് ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച ഡോ. മോയിൻ മലയമ്മ തയ്യാറാക്കിയ കിടങ്ങയം ഇബ്രാഹിം മുസ്ലിയാരുടെ 'മലബാർ ചരിത്രം പാഠവും പഠനവും' എന്ന പുസ്തകം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ടി.എൻ പ്രതാപൻ എം.പി ഏറ്റുവാങ്ങി.

തൃശൂർ എം.ഐ.സിയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മലബാർ ഹിസ്റ്ററി കോണ്ഗ്രസ്സിൻെറ "സമരകേന്ദ്ര സംഗമം" സംസ്ഥാന തല ഉദ്ഘാടന വേദിയിലായിരുന്നു പ്രകാശനം. മലബാര്‍ സമര പോരാളി ആലി മുസ്ലിയാരുടെ ശിഷ്യനായിരുന്ന കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ 1928ല്‍ എഴുതിയതാണ് ഈ കൃതി. 1921ല്‍ സമര മുഖത്തുണ്ടായിരുന്ന അദ്ദേഹം പട്ടാളത്തിനു പിടി കൊടുക്കാതെ ബോംബെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനിടയില്‍ തയ്യാറാക്കിയതാണ് ശ്രദ്ധേയമായ ഈ രചന.

പി.സുരേന്ദ്രൻ, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സത്താർ പന്തല്ലൂർ, ബശീര്‍ ഫൈസി ദേശമംഗലം ഡോ. മജീദ് കൊടക്കാട്, ഡോ. മോയിൻ ഹുദവി മലയമ്മ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar History book
News Summary - "Malabar History" book released
Next Story