Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാക്കാലിക്കാവ് ക്ഷേത്രത്തിലെ 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോയി

text_fields
bookmark_border
ഏ​താ​നും ദി​വ​സം മു​മ്പ് സ​മീ​പ​ത്തെ വാ​ഴ​പ്പി​ള്ളി കു​ടും​ബ ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു
മാക്കാലിക്കാവ് ക്ഷേത്രത്തിലെ 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോയി
cancel
camera_alt

തെ​ക്കേ​പ്പു​റം മാ​ക്കാ​ലി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ത്ത തു​ട​ർ​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ക്കു​ന്നു

കു​ന്നം​കു​ളം: തെ​ക്കേ​പ്പു​റ​ത്ത് ക്ഷേ​ത്ര​ത്തി​ൽ വ​ൻ മോ​ഷ​ണം. പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​വും വെ​ള്ളി​യു​ടെ ശം​ഖും മോ​ഷ​ണം പോ​യി. ശ്രീ ​മാ​ക്കാ​ലി​ക്കാ​വ് മ​ഹാ​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യാ​യ 15 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​വും വെ​ള്ളി​യു​ടെ ശം​ഖും ഉ​ള്‍പ്പെ​ടെ​യാ​ണ് ക​വ​ര്‍ന്ന​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി അ​മ്പ​ലം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ല്‍ സി.​സി ടി.​വി കാ​മ​റ​യു​ണ്ടെ​ങ്കി​ലും അ​തി​ന്റെ മു​ക​ളി​ല്‍ പ​ട്ട് ചു​റ്റി​യ ശേ​ഷ​മാ​ണ് വി​ഗ്ര​ഹം എ​ടു​ത്ത​ത്. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി. വി​വ​ര​മ​റി​ഞ്ഞ് കു​ന്നം​കു​ളം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന​ക​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണം ന​ട​ന്ന രീ​തി​യും പ്ര​തി​ക​ളു​ടെ വ​ഴി​യും സം​ബ​ന്ധി​ച്ച് നി​ര്‍ണാ​യ​ക സൂ​ച​ന​ക​ള്‍ ക​ണ്ടെ​ത്താ​നാ​ണ് ഫോ​റ​ന്‍സി​ക്-​ഡോ​ഗ് സ്‌​ക്വാ​ഡ് ടീ​മു​ക​ള്‍ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ​യും പ്ര​ദേ​ശ​ത്തെ മ​റ്റ് റോ​ഡു​ക​ളി​ലെ​യും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. ഏ​താ​നും ദി​വ​സം മു​മ്പ് മാ​ക്കാ​ലി​ക്കാ​വ് അ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള വാ​ഴ​പ്പി​ള്ളി കു​ടും​ബ ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. നാ​ല് ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണ താ​ലി​യും നാ​ല് ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച​തി​ൽ ഏ​ക​ദേ​ശം 70,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മേ​ഖ​ല​യി​ല്‍ മോ​ഷ​ണം പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ഉ​ള്‍പ്പെ​ടെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് തു​ട​ര്‍ച്ച​യാ​യു​ണ്ടാ​കു​ന്ന മോ​ഷ​ണ​ങ്ങ​ള്‍ നാ​ട്ടു​കാ​രി​ല്‍ ക​ടു​ത്ത ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Major heist in Kunnamkulam
Next Story