‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് അൻസാർ വിമൻസ് കോളജ് വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsപെരുമ്പിലാവ്: സമൂഹത്തിൽ മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് അൻസാർ വിമൻസ് കോളജ് വിദ്യാർഥികൾ 50000 രൂപ സമാഹരിച്ച് നൽകി.
ജമാത്തത്തെ ഇസ്ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, അൻസാർ കോളജ് ഡയറക്ടർ ഷാജു മുഹമ്മതുണ്ണി എന്നിവരിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ടി.എം. കുഞ്ഞു മുഹമ്മദ്, മാധ്യമം ഏരിയ കോഓഡിനേറ്റർ എം.എ. കമറുദ്ദീൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൻസാർ കോളജ് പ്രിൻസിപ്പൽ ജെ. ഫരീദ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൾ ടി.എ. ആരിഫ്, പൂർവവിദ്യാർഥി ഫാത്തിമ്മത്തുൽ മുബീന എന്നിവർ സംസാരിച്ചു. സെൻറർ ഫോർ ലൈഫ് എജ്യുക്കേഷൻ വിഭാഗം മേധാവി ടി.എ. ഹയറുന്നീസ സ്വാഗതവും ആസിയ അനീസ് നന്ദിയും പറഞ്ഞു.കൂടുതൽ തുക സമാഹരിച്ച വിദ്യാർഥിനി ഫാത്തിമ്മത്ത് ഷാദിയ, ക്ലാസ് അധ്യാപിക വി.യു. മീര എന്നിവർക്കുള്ള മാധ്യമം ഉപഹാരവും കൈമാറി.

