Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാ​ധ്യ​മം ‘ബീ​റ്റ്സ്...

മാ​ധ്യ​മം ‘ബീ​റ്റ്സ് ഓ​ഫ് ഫ്ര​ണ്ട്ഷി​പ്’ മ്യൂ​സി​ക്ക​ൽ ഷോ ​നാ​ളെ മാ​ള​യി​ൽ

text_fields
bookmark_border
മാ​ധ്യ​മം ‘ബീ​റ്റ്സ് ഓ​ഫ് ഫ്ര​ണ്ട്ഷി​പ്’ മ്യൂ​സി​ക്ക​ൽ ഷോ ​നാ​ളെ മാ​ള​യി​ൽ
cancel

മാ​ള: കാ​മ്പ​സി​ന്റെ താ​ള​വും സം​ഗീ​ത​ത്തി​ന്റെ മേ​ള​വും സം​ഗ​മി​ക്കു​ന്ന ഉ​ത്സ​വ രാ​വി​ന് മാ​ള ഒ​രു​ങ്ങി. സൗ​ഹൃ​ദ​ത്തി​ന്റെ ആ​ഘോ​ഷ​വു​മാ​യി മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബീ​റ്റ്സ് ഓ​ഫ് ഫ്ര​ണ്ട്ഷി​പ് വി​ത്ത് വൈ​റ​ൽ സൂ​പ്പ​ർ സ്റ്റാ​ർ​സ്’ മ്യൂ​സി​ക്ക​ൽ മെ​ഗാ ഇ​വ​ന്റ് ഞാ​യ​റാ​ഴ്ച ന​ട​ക്കും.

മാ​ള ഹോ​ളി ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ക. റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക മ​ന​സ്സി​ൽ ഇ​ടം​നേ​ടി​യ വൈ​റ​ൽ താ​ര​ങ്ങ​ളാ​ണ് സം​ഗീ​ത​സ​ന്ധ്യ ന​യി​ക്കു​ക. നി​ര​വ​ധി ഷോ​ക​ളി​ലൂ​ടെ​യും ​ചാ​ന​ലു​ക​ളി​ലൂ​ടെ​യും പു​തു​ത​ല​മു​റ​യു​ടെ ശ​ബ്ദ​മാ​യി വി​സ്മ​യി​പ്പി​ച്ച ജാ​സിം ജ​മാ​ൽ, ഇ​ന്ത്യ​യി​ലെ റി​യാ​ലി​റ്റി ഷോ ​ത​രം​ഗ​മാ​യി മാ​റി​യ വൈ​ഷ്ണ​വ് ഗി​രീ​ഷ്, എ.​ആ​ർ. റ​ഹ്മാ​ന്റെ ശ​ബ്ദ​ത്തി​ൽ മാ​സ്മ​രി​ക സം​ഗീ​ത​മൊ​രു​ക്കാ​ൻ നി​ഖി​ൽ പ്ര​ഭ, മെ​ല​ഡി​ക​ളു​മാ​യി വി​സ്മ​യി​പ്പി​ക്കാ​ൻ ശി​ഖ പ്ര​ഭാ​ക​ർ, വ​യ​ലി​നി​ൽ മാ​​ന്ത്രി​ക​ത തീ​ർ​ക്കാ​ൻ വേ​ദ​മി​ത്ര, ഹി​റ്റ് പാ​ട്ടു​ക​ളു​മാ​യി യു​വ​ത​ല​മു​റ​യു​ടെ ഹ​ര​മാ​യി മാ​റി​യ ശ​ബ്ദ​ത്തി​നു​ട​മ ക്രി​സ്റ്റ​ക​ല, ശ​ബ്ദാ​നു​ക​ര​ണ ക​ല​യി​ൽ പു​ത്ത​ൻ ത​രം​ഗം തീ​ർ​ക്കു​ന്ന സി​ദ്ദീ​ഖ് റോ​ഷ​ൻ, നി​ര​വ​ധി ഷോ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ ന​ടി​യും അ​വ​താ​ര​ക​യു​മാ​യ ഡ​യാ​ന ഹ​മീ​ദ് തു​ട​ങ്ങി വ​ൻ താ​ര​നി​ര ബീ​റ്റ്സ് ഓ​ഫ് ഫ്ര​ണ്ട്ഷി​പ്പി​ൽ അ​ണി​നി​ര​ക്കും.

സം​ഗീ​ത സ​ന്ധ്യ​യോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം 6.30നാ​ണ് പ​രി​പാ​ടി ആം​ഭി​ക്കു​ക. വി.​ആ​ർ. സു​നി​ൽ കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​ധ്യ​മം ജോ​യ​ന്റ് എ​ഡി​റ്റ​ർ പി.​​ഐ. നൗ​ഷാ​ദ്, പ​രി​പാ​ടി​യു​ടെ ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ ജോ​സ് ആ​ലു​ക്കാ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​ൺ ആ​ലു​ക്ക, ‘ബ്രോ​ട്ട് റ്റു ​യു ബൈ ​സ്​​പോ​ൺ​സ​ർ’ കെ.​എ​ൽ.​എ​ഫ് നി​ർ​മ​ൽ വെ​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ണ്ണി ഫ്രാ​ൻ​സി​സ്, സ​ഹ സ്​​പോ​ൺ​സ​ർ പ്രൈം ​റൂ​ഫി​ങ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് മാ​ത്യു, ക​ളേ​ർ​ഡ് ബൈ ​സ്​​പോ​ൺ​സ​ർ ആം​കോ​സ് എ​ക്സ് എ​ൽ പെ​യി​ന്റ്സ് (ഇ​ന്ത്യ) പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ കെ.​എ​ച്ച്. സൈ​ദ​ല​വി, വെ​ന്യു പാ​ർ​ട്ട്ണ​റാ​യ മാ​ള ഹോ​ളി ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ൺ ഐ​നി​ക്ക​ൽ, ഇ​വ​ന്റി​ന്റെ ഹോ​സ്പി​റ്റാ​ലി​റ്റി പാ​ർ​ട്ട്ണ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സീ ​ഷോ​ർ റെ​സി​ഡ​ൻ​സി സി.​ഇ.​ഒ ഇ.​എ​സ്. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

പാ​സ് മൂ​ലം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി വൈ​കീ​ട്ട് 5.30ന് ​ഗേ​റ്റ് തു​റ​ക്കും. ​​പ്ര​വേ​ശ​ന പാ​സ് മാ​ള ഹോളി ഗ്രേ​സ് പ്ര​​ദ​ർ​ശ​ന ന​ഗ​രി​യി​ലെ മാ​ധ്യ​മം സ്റ്റാ​ളി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsMadhyamamMusical ShowBeats of Friendship
News Summary - Madhyamam Beats of Friendship musical show at Mala
Next Story