Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാടക്കത്തറ സംഘര്‍ഷം;...

മാടക്കത്തറ സംഘര്‍ഷം; നാലുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
മാടക്കത്തറ സംഘര്‍ഷം; നാലുപേര്‍ അറസ്​റ്റില്‍
cancel
camera_alt

1. പ്രസാദ് 2. നിജോ 3. ശരത് 4.ശിജാസ്

മണ്ണുത്തി: തിരുവോണ നാളില്‍ മാടക്കത്തറയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ മണ്ണുത്തി പൊലീസ് അറസ്​റ്റ്​ ചെയ്തു. മാടക്കത്തറ കിളിര്‍ത്തുവീട്ടില്‍ പ്രസാദ് എന്ന രാമു (29) നെല്ലങ്കര കല്ലിപ്പറമ്പില്‍ ശിജാസ് (25) അഞ്ചേരി കാച്ചേരി പള്ളിപ്പറമ്പില്‍ നിജോ (25) വില്ലടം മുറ്റിശ്ശേരി ശരത് (21) എന്നിവരെയാണ് അറസ്​റ്റ്​​ ചെയ്തത്.

തിരുവോണ നാളില്‍ കാറില്‍ തേറമ്പത്ത് എത്തി ഭീകരാന്തരീക്ഷം സൃഷ്​ടിച്ച് മൂന്ന് പേരെ ആക്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. ഈ കേസിലെ രണ്ട് പേരെ നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു. മാരകായുധങ്ങളും കാറും പൊലീസ് കണ്ടെത്തി. സി.ഐ എം. ശശിധരന്‍പിള്ള, എസ്.ഐ കെ. പ്രദീപ്കുമാര്‍, കെ.കെ. സുരേഷ്‌കുമാര്‍, സി.പി.ഒമാരായ എന്‍. രഞ്ജിത്ത്, ടി.പി. രാജേഷ്, ശ്യാംരാജ്, രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpoliceMadakathara conflict
Next Story