കൊടുങ്ങല്ലൂരിൽ ആഢംബര ബൈക്ക് മോഷണം; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ആഢംബര ബൈക്ക് മോഷണ സംഘം അനായാസേന കടത്തികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ. പുതുവത്സരദിനത്തിൽ പുലർച്ചെ 5.15 ഒാടെ കൊടുങ്ങല്ലൂർ നഗരത്തിലാണ് സംഭവം. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസ് റോഡിൽ ഫ്ലൈ ക്രിയേറ്റിവ് ട്രാവൽസിന് മുന്നിൽ വെച്ചിരുന്ന യമഹയുടെ പുതിയ മോഡൽ ബൈക്കാണ് മോഷ്ടിച്ചത്.
ക്രിയേറ്റിവ് ട്രാവൽസിലെ ജീവനക്കാരൻ മലപ്പുറം സ്വദേശി ജിതിൻ ബൈക്ക് പുറത്ത് വെച്ചിരിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി വന്ന നാലംഗസംഘം ബൈക്ക് ശ്രദ്ധയിൽപ്പെട്ടതോടെ അൽപസമയത്തിനകം തിരികെ വരുന്നതും പത്ത് മിനിറ്റോളം സ്ഥലത്ത് തമ്പടിച്ച് പരിസരം നിരീക്ഷിച്ച് ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈയിടെയായി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം വർധിച്ചുവരികയാണ്. പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

