Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചീട്ട് കളി സംഘം പിടിയിൽ; നാല് ലക്ഷേത്താളം രൂപ പിടിച്ചെടുത്തു
text_fieldsbookmark_border
പിടിച്ചെടുത്ത നാല് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും
ചെറുതുരുത്തി: പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പൊലീസ് പിടികൂടി. ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ. ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പന്നിയടിയിലെ ഷെഡിനകത്ത് പണം വെച്ച് ചീട്ടുകളിച്ച എട്ട് പേരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 3,97,460 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ചെറുതുരുത്തി സ്റ്റേഷൻ എസ്.ഐ ആൻറണി ക്രോസൺ അരൂജയുടെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസറായ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ നിഖിൽ, സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടിച്ചത്.
Next Story

