സ്വകാര്യ ബസിന് പിന്നിൽ ലോറിയിടിച്ച് 11 പേർക്ക് പരിക്ക്
text_fieldsഅണ്ടത്തോട്: ദേശീയ പാതയിൽ ആളെയിറക്കാൻ നിർത്തിയ സ്വകാര്യ ബസിനു പിന്നിൽ ചരക്ക് ലോറിയിടിച്ച് 11 പേർക്ക് പരിക്ക്. ബസ് ഡ്രൈവര്‍ അകലാട് പീടിയേക്കല്‍ സലീം (38), കണ്ടക്ടര്‍ പൊന്നാനി മൂസംകണ്ടകത്ത് അലി അഷ്കര്‍ (31), യാത്രക്കാരായ എടക്കഴിയൂര്‍ താഴത്ത് വീട്ടില്‍ അജിനുദ്ദീന് (36), കുന്നംകുളം അഞ്ഞൂര് വട്ടംപറമ്പില്‍ മുജീബ് റഹ്മാന് (47), പൊന്നാനി കേരന്റകത്ത് മുഹമ്മദുണ്ണി (42), വാടാനപ്പിള്ളി പോക്കാക്കില്ലത്ത് കാസിം (56), പോക്കാക്കില്ലത്ത് മാലിക് (24), തമിഴ്നാട് കടലൂര്‍ സ്വദേശി ദാസ് (40), പാലപ്പെട്ടി തണ്ടാന്കോളി മുഹമ്മദ് ഹാജി (74), കൊടുങ്ങല്ലൂര്‍ വടക്കുംപുരയ്ക്കല് നിജീഷ് (31), വഴിയാത്രികന് അണ്ടത്തോട് കോളത്തേരി നാരായണന് (60) എന്നിവര്‍ക്കാണ് പരിക്ക്.
10 പേരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും നാരായണനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദേശീയപാത പെരിയമ്പലം സെന്ററിൽ വെള്ളിയാഴ്ച്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്. ചാവക്കാട് ഭാഗത്ത് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന 'ഗ്ലോബ്' എന്ന സ്വകാര്യ ബസിനു പിറകിലാണ് പെരുമ്പാവൂരിൽനിന്ന് പ്ലൈവുഡ് കയറ്റി കർണാടകയിലേക്ക് പോകുകയായിരുന്നു ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് 100 മീറ്ററോളം മുന്നോട്ട് നീങ്ങി. ബസിനുള്ളിൽ തെറിച്ചു വീണാണ് പലർക്കും പരിക്കേറ്റത്. അതേസമയം, റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് 60കാരനായ നാരായണന്റെ ദേഹത്ത് ബസ് തട്ടിയത്. ഇദ്ദേഹത്തെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽനിന്ന് തൃശൂരിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

