ലോറിയും കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
text_fieldsകേച്ചേരി തുവാന്നൂർ പാലത്തിൽ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ്
കേച്ചേരി: കുന്നംകുളം--തൃശൂർ റോഡിലെ കേച്ചേരിയിൽ ലോറിയും കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസും കൂടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ ലോറി ഡ്രൈവർ മധുര സ്വദേശികളായ മുത്തു (35), സഹായി അരുൺ (24), ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി റാഷിദ് (45), കണ്ടക്ടർ കോഴിക്കോട് സ്വദേശിനി ഷിജിനി (39), അബ്ദുൽ ബാസിക് (35), കോഴിക്കോട് സ്വദേശി നിസാം (26), മലപ്പുറം സ്വദേശി ആഷിക് (40) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും എറണാകുളം സ്വദേശി നിസാർ (40) ചൂണ്ടൽ സെൻറ് ജോസഫ് ആശുപത്രിയിലും മലപ്പുറം ചാക്കോരി മഠത്തിൽ ചന്ദ്രശേഖരൻ (53), കോഴിക്കോട് എരുവാട്ട് ജംഷീർ (30), ആലപ്പുഴ കളപുരയ്ക്കൽ സജീവ് (35), എയ്യാൽ കോമരത്ത് പറമ്പിൽ ഷീജ (45) എന്നിവരെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റു യാത്രക്കാർക്കും നിസ്സാര പരിക്കുണ്ട്. ഞായറാഴ്ച വൈകീട്ട് ആറോടെ കേച്ചേരി തുവാന്നൂർ പാലത്തിലായിരുന്നു അപകടം. ആലപ്പുഴയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസും എറണാകുളത്തേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്.
ബസിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു.

