Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമി​നി​ലോ​റി...

മി​നി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; നാലുപേർക്ക് പരിക്ക്

text_fields
bookmark_border
മി​നി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; നാലുപേർക്ക് പരിക്ക്
cancel
camera_alt

മു​ള്ളൂ​ർ​ക്ക​ര ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പം മ​റി​ഞ്ഞ മി​നി​ലോ​റി

ചെ​റു​തു​രു​ത്തി: മി​നി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. മു​ള്ളൂ​ർ​ക്ക​ര ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30നാ​ണ് അ​പ​ക​ടം.

കൊ​ര​ട്ടി​യി​ൽ​നി​ന്ന് അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളു​മാ​യി ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് വ​ഴി കൊ​ടു​ത്ത​പ്പോ​ൾ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ ക​ണ്ട് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തോ​ടെ ത​ല​ക്കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

കോ​ര​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ ര​ജീ​ഷ് (41), വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡേ​വി​സ് (55), ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി ശ്രീ​രാ​ജ്, ബ​ന്ധു പാ​ർ​വ​തി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ഹൈ​വേ പൊ​ലീ​സ് എ​സ്.​ഐ വി​ൽ​സ​ൺ ചെ​റി​യാ​നും പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ. ജെ​സീ​ലും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentinjurymullorkkara
Next Story