ഇന്നലെകളേ...
text_fieldsവേർപാടുകൾ
ഇന്നസെന്റിന്റെ വിയോഗമുണ്ടായ കാലമാണ്. കളരിയാശാൻ പത്മശ്രീ ജേതാവ് ശങ്കരനാരായണ മേനോൻ എന്ന ഉണ്ണി ഗുരുക്കൾ, കമ്യൂണിസ്റ്റ് നേതാവ് എ.എസ്.എൻ നമ്പീശന്റെ ഭാര്യയും വേലൂർ മണിമലർക്കാവ് മാറുമറക്കൽ സമര പോരാളിയുമായ ദേവകി നമ്പീശൻ, വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാട്, എഴുത്തുകാരിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ദേവകി നിലയങ്ങോട്, നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ്, യുവ നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല, ചെണ്ട കലാകാരൻ പുതുരുത്തി കോട്ടപ്പുറം സ്വദേശി മുകുന്ദൻ മാരാർ, തിരുവമ്പാടിയുടെ മഠത്തിൽ വരവ് ഇടക്ക പ്രമാണി തിച്ചൂർ മോഹനൻ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥൻ തുടങ്ങിയവ 2023ന്റെ നഷ്ടം.
വേദനകൾ
കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിൽ ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചതും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പല്ലിന്റെ ചികിത്സക്കെത്തിയ മൂന്നര വയസുകാരൻ മരിച്ചതും ജില്ലയുടെ വേദനകളായി.
ജീവനെടുക്കുന്ന മൊബൈൽ
തിരുവില്വാമലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ അന്വേഷണം പുതിയ ദിശയിലാണ്. സ്ഫോടക വസ്തുവിനെറ സാന്നിധ്യം കണ്ടെത്തിയെന്ന പുതിയ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനതിലാണ് തുടരന്വേഷണം. പുത്തൂർ മരോട്ടിച്ചാലിൽ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിച്ചതും ആശങ്കയുണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

