സ്റ്റോപ്പിൽ നിർത്താതെ ദീർഘദൂര ബസുകൾ
text_fieldsപെരുമ്പിലാവ്: കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ പട്ടാമ്പി റോഡിലെ മിൽമ ബൂത്തിന് സമീപത്തുള്ള ഔദ്യോഗിക ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിർത്തുന്നില്ലെന്ന് പരാതി. നേരത്തെ പെരുമ്പിലാവ് ജങ്ഷനിലെ ഓട്ടോ പാർക്കിന് സമീപത്തായിരുന്നു ബസ് കാത്തിരിപ്പു കേന്ദ്രം.
എന്നാൽ, ഇവിടെ റോഡ് വീതി കുറവായതിനാലാണ് ബസ് സ്റ്റോപ്പ് ഗുരുവായൂർ, തൃശൂർ റോഡിലെ മിൽമ ബൂത്തിന് സമീപത്തേക്ക് മാറ്റിയത്. ഇതോടെ ജങ്ഷൻ വികസനവും സാധ്യമാക്കിയിരുന്നു. നേരത്തെയുണ്ടായിരുന്ന പഴയ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കാത്തതിനാൽ മിക്ക യാത്രക്കാരും ഇവിടെ തന്നെയാണ് കാത്തുനിൽക്കുന്നത്. ബസുകളാവട്ടെ ഇവിടെ നിർത്തിയാണ് മിക്കപ്പോഴും യാത്രക്കാരെ കയറ്റുന്നതും. ഔദ്യോഗികമായി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഒട്ടുമിക്ക ദീർഘദൂര ബസുകളും നിർത്താത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

