Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവി.​എ​സ്....

വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന് വേ​ണ്ടി​യും പ്ര​ചാ​ര​ണം

text_fields
bookmark_border
വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന് വേ​ണ്ടി​യും പ്ര​ചാ​ര​ണം
cancel
camera_alt

വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റ​ർ

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര‍ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ചൂ​ട് പി​ടി​ക്കു​ന്നു. കോ​ൺ​​ഗ്ര​സ് നേ​താ​വ് ടി.​എ​ൻ. പ്ര​താ​പ​നും ബി.​ജെ.​പി നേ​താ​വും ന​ട​നു​മാ​യ സു​രേ​ഷ് ​ഗോ​പി​ക്കും വേ​ണ്ടി ചു​വ​രെ​ഴു​ത്തു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ തൃ​ശൂ​രി​ൽ സി.​പി.​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ കു​മാ​റി​നാ​യും പ്ര​ചാ​ര​ണം തു​ട​ങ്ങി. സു​നി​ൽ​കു​മാ​റി​ന് വോ​ട്ടു​തേ​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

‘തൃ​ശൂ​രി​ലെ വി​ദ്യാ​ർ​ഥി​ക​ൾ’ എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ്ര​ച​ര​ണം. നാ​ടി​ന് വേ​ണ്ടി ന​ന്മ​ക്ക് ഒ​രു വോ​ട്ട്. അ​ര്‍ഹ​ത​ക്ക് ഒ​രു വോ​ട്ട്, സു​നി​ലേ​ട്ട​നൊ​രു വോ​ട്ട്’ എ​ന്ന​താ​ണ് പോ​സ്റ്റ​റു​ക​ളി​ലെ വാ​ച​കം. എ​ന്നാ​ല്‍, ലോ​ക്‌​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള അ​ന്തി​മ സ്ഥാ​നാ​ർ​ഥി തീ​രു​മാ​ന​മോ ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ​മോ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു. എ​ങ്ങ​നെ​യാ​ണ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പ​ല​ത​ര​ത്തി​ൽ ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കും. സി.​പി.​ഐ​യോ, ഇ​ട​തു​മു​ന്ന​ണി​യോ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല.

അ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം എ​ള​വ​ള്ളി ചി​റ്റാ​ട്ടു​ക​ര​യി​ലും ചു​മ​രെ​ഴു​ത്തി​ന് പി​ന്നാ​ലെ തൃ​ശൂ​രി​ൽ പു​ല്ല​ഴി​യി​ലും കേ​ച്ചേ​രി​ക്ക് സ​മീ​പം ചൂ​ണ്ട​ലി​ലും ടി.​എ​ൻ. പ്ര​താ​പ​ന് വേ​ണ്ടി ചു​മ​രെ​ഴു​ത്ത് വ​ന്നു. പു​ല്ല​ഴി​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന് മു​ന്നി​ലെ മ​തി​ലി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി ചു​വ​രെ​ഴു​തി​യ​ത്. ഐ ​ഗ്രൂ​പ്പ് നേ​താ​വ് കൂ​ടി​യാ​യ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യാ​ണ് ചു​മ​രെ​ഴു​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നേ​ര​ത്തെ സു​രേ​ഷ്ഗോ​പി​ക്ക് വേ​ണ്ടി ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പ്ര​ചാ​ര​ണ സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiThrissur NewsT N Prathapan MPLok Sabha Election 2024
News Summary - Lok-Sabha-Election-Thrissur
Next Story