Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൂടുപിടിച്ച്...

ചൂടുപിടിച്ച് വോട്ടോട്ടം

text_fields
bookmark_border
ചൂടുപിടിച്ച് വോട്ടോട്ടം
cancel
camera_alt

യു.​ഡി.​എ​ഫ് സ്‌​ഥാ​നാ​ർ​ഥി ബെ​ന്നി ബെ​ഹ​നാ​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ റോ​ഡ് ഷോ​യി​ൽ

റോഡ് ഷോയും വോട്ട് അഭ്യർഥനയുമായി ബെന്നി ബെഹനാൻ കൊടുങ്ങല്ലൂരിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബെ​ഹ​നാ​ൻ റോ​ഡ് ഷോ​യും വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ലി​റ​ങ്ങി. ഇ​ന്ദി​രാ ഭ​വ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം വ​ഴി ന​ഗ​രം ചു​റ്റി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. വ്യ​ക്തി​ക​ളെ നേ​രി​ൽ ക​ണ്ടും സ്‌​ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചും സ്ഥാ​ഥാ​നാ​ർ​ഥി സ​ജീ​വ​മാ​യി. ക​ട​ക​ളി​ലും ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലും പെ​ട്രോ​ൾ പ​മ്പി​ലു​മെ​ല്ലാം എ​ത്തി വോ​ട്ട് തേ​ടി. വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​രീ​ക്ഷ​യെ കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യു​മാ​ണ് സ്‌​ഥാ​നാ​ർ​ഥി ക​ട​ന്നു​പോ​യ​ത്.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​എം. നാ​സ​ർ, ഒ.​ജെ. ജ​നീ​ഷ്, ഇ.​എ​സ് സാ​ബു, എ​ൻ.​എ​സ്. ഷൗ​ക്ക​ത്ത്, കെ.​പി. സു​നി​ൽ​കു​മാ​ർ, പി.​വി. ര​മ​ണ​ൻ, പി.​യു. സു​രേ​ഷ് കു​മാ​ർ, വി.​എം. ജോ​ണി, ടി.​എ. നൗ​ഷാ​ദ്, റ​സി​യ അ​ബു, സു​ജ ജോ​യ്, മാ​യാ രാ​മ​ച​ന്ദ്ര​ൻ, ക​വി​ത മ​ധു, സേ​വ്യ​ർ പ​ങ്കേ​ത്ത്, വി.​എ. ന​ദീ​ർ, ഇ.​വി. സ​ജീ​വ​ൻ, മു​സ​മി​ൽ അ​റ​ക്ക​പ​റ​മ്പി​ൽ, കെ.​ഐ. ന​ജാ​ഹ്, സ​നി​ൽ സ​ത്യ​ൻ, യൂ​സ​ഫ്പ​ടി​യ​ത്ത്, എ.​എം. അ​ബ്ദു​ൽ ജ​ബ്ബാ​ർ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.

കൊടുങ്ങല്ലൂരിൽ സുനിൽകുമാറിന് വോട്ട് തേടി പ്രഫ. രവീന്ദ്രനാഥ്

കൊ​ടു​ങ്ങ​ല്ലൂ​ർ: തെ​ര​ത്തെ​ടു​പ്പ് രം​ഗ​ത്തി​ന് ചൂ​ടേ​റി​ത്തു​ട​ങ്ങി​യ​തോ​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി ചാ​ല​ക്കു​ടി ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് കൊ​ടു​ങ്ങ​ല്ലൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു പ്ര​ഫ. സി. ​ര​വി​ന്ദ്ര​നാ​ഥി​ന്റെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഇ​തി​നി​ടെ തൃ​ശൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ഥി വി.​എ​സ്. സു​നി​ൽ കു​മാ​റി​ന് വേ​ണ്ടി​യും ര​വീ​ന്ദ്ര​നാ​ഥ് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​തും കൗ​തു​ക​മാ​യി.

ച​ന്ദ്ര​യാ​ൻ 3-ന് ​വേ​ണ്ട ഫ്ലെ​ക്സ് സീ​ൽ നി​ർ​മി​ച്ച് ന​ൽ​കി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ച വ​ജ്ര റ​ബ​ർ പ്രൊ​ഡ​ക്ട്സി​ൽ സ്ഥാ​നാ​ർ​ഥി എ​ത്തി​യ​പ്പോ​ഴാ​ണ് സു​നി​ൽ​കു​മാ​റി​ന് വേ​ണ്ടി​യും വോ​ട്ട് തേ​ടി​യ​ത്. ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​ക്ക​വ​ർ​ക്കും തൃ​ശൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് വോ​ട്ട് എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ത്. അ​തോ​ടെ സു​നി​ൽ​കു​മാ​റി​ന് വേ​ണ്ടി​യും വോ​ട്ട് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നും രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര​ത്വം കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

കോ​ണ​ത്തു​കു​ന്നി​ലും കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക്ക​ലി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ല്ലു​ക​ളും സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignLok Sabha Elections 2024Thrissur
News Summary - Lok-Sabha-Election-Campaign-Thrissur
Next Story