ഗ്രാമപഞ്ചായത്തിൽ വിവിധയിടങ്ങളിൽ പുലിയുടെ സാന്നിധ്യം; കൂടുകള്‍ സ്ഥാപിക്കണമെന്ന് ജാഗ്രതാ സമിതിയോഗം
text_fieldsമറ്റത്തൂര്‍: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ജാഗ്രതസമിതി യോഗം വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ശക്തമായ നടപടി വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. പ്രസിഡന്റ് ടെസ്സി ജോസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.വി. മിനി മോള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍. ഔസേപ്പ്, സി.സി. ബിജു, പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ.എസ്. ഷിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജോബി ജോസ്, പി.ടി. ബെജു, ബീറ്റ് ഓഫിസര്‍ യു. യുവിത എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

