Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

text_fields
bookmark_border
ഒരു മാസത്തിനിടെ പുലി കൊന്നത് പത്തിലേറെ വളർത്തുമൃഗങ്ങളെ
പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു
cancel

ആമ്പല്ലൂർ: ദിവസങ്ങളുടെ ഇടവേളക്ക് ശേഷം പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസൺ മാനേജരുടെ ബംഗ്ലാവിന് സമീപത്താണ് പുലിയിറങ്ങിയത്. പശുവിന്റെ ശരീര ഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്. കഴിഞ്ഞയാഴ്ചയും ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.

പാലപ്പിള്ളി മേഖലയിൽ ഒരു മാസത്തിനിടെ 10 ലേറെ വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നത്. ജനവാസ മേഖലയിൽ നിരന്തരം പുലിയിറങ്ങി ഭീതി പരത്തിയിട്ടും വനം വകുപ്പ് അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. എത്രയും വേഗം പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Leopard kills cow in Palappilly
Next Story