Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലിപ്പേടിയില്‍...

പുലിപ്പേടിയില്‍ കരിക്കാട്ടോളി; ആ​ശ​ങ്ക അ​ക​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

text_fields
bookmark_border
പുലിപ്പേടിയില്‍ കരിക്കാട്ടോളി; ആ​ശ​ങ്ക അ​ക​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
cancel

വെ​ള്ളി​ക്കു​ള​ങ്ങ​ര: ക​രി​ക്കാ​ട്ടോ​ളി പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം. റോ​ഡ​രി​കി​ലെ സ്വ​കാ​ര്യ​പ​റ​മ്പി​ല്‍ പു​ലി​യെ ക​ണ്ട​താ​യാ​ണ് പ​രി​സ​ര വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​വി​ടെ​യു​ള്ള പ​റ​മ്പി​ല്‍ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്‍പ്പാ​ടു​ക​ളും ക​ണ്ട​ത്തി​യി​ട്ടു​ണ്ട്. വ​ന​പാ​ല​ക​രെ​ത്തി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി വാ​ര്‍ത്ത പ​ര​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. പു​ല​ര്‍ച്ചെ ടാ​പ്പി​ങ് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് കൂ​ടു​ത​ല്‍ ഭ​യാ​ശ​ങ്ക​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വീ​ടി​നു സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി വീ​ട്ട​മ്മ​യാ​യ സു​ലേ​ഖ പ​റ​ഞ്ഞു.

പു​ലി​യെ വീ​ടി​ന്റെ പ​രി​സ​ര​ത്ത് ക​ണ്ട​താ​യി മ​റ്റു ചി​ല വീ​ട്ട​മ്മ​മാ​രും പ​റ​യു​ന്നു. പു​ലി​പ്പേ​ടി​യി​ല്‍ ക​ഴി​യു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല​യോ​ര ക​ര്‍ഷ​ക സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​യാ​യ ജോ​ബി​ള്‍ വ​ടാ​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, വെ​ള്ളി​ക്കു​ള​ങ്ങ​ര ക​രി​ക്കാ​ട്ടോ​ളി പ്ര​ദേ​ശ​ത്ത് ക​ടു​വ​യെ ക​ണ്ട​താ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍ത്ത പ​ര​ക്കു​ന്നു​ണ്ട്. ഇ​ത് തീ​ര്‍ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് വ​ന​പാ​ല​ക​ര്‍ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeopardThrissur NewsKarikkattoli
News Summary - Leopard-Fear-Karikkattoli
Next Story