Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെട്ടിക്കുഴിയിൽ...

വെട്ടിക്കുഴിയിൽ പുലിയിറങ്ങി; വളർത്തുകോഴികളെ കൊന്ന് തിന്നു

text_fields
bookmark_border
വെട്ടിക്കുഴിയിൽ പുലിയിറങ്ങി; വളർത്തുകോഴികളെ കൊന്ന് തിന്നു
cancel
camera_alt

വെട്ടിക്കുഴിയിൽ കണ്ട പുലി, കോഴികളെ പിടികൂടിയ റോയിയുടെ വീട്ടിലെ കൂട്

അതിരപ്പിള്ളി: വെട്ടിക്കുഴിയിൽ പുലിയിറങ്ങി കോഴികളെ പിടികൂടി. പണ്ടാരംപാറ ചക്കാലക്കൽ റോയിയുടെ വീട്ടിൽ നിന്നാണ് 50ഓളം കോഴികളെ നഷ്ടപ്പെട്ടത്. ഞായറാഴ്ച പുലർച്ച ഒന്നിനാണ് പുലിയെത്തിയത്. വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ കടന്ന് കോഴികളെ കൊന്നു തിന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ റോയ് ടോർച്ച് തെളിയിച്ച് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്.

ഭയന്ന ഇദ്ദേഹം പെട്ടെന്ന് വീടിനകത്തുകയറി വാതിൽ അടക്കുകയായിരുന്നു. മൂന്നുമണിക്കും കോഴിക്കൂട്ടിൽ പുലിയെത്തി. രാവിലെ നോക്കിയപ്പോൾ കോഴിക്കൂടിന്റെ ഒരു ഭാഗം പൊളിഞ്ഞ നിലയിൽ കാണപ്പെട്ടു. വിവരമറിഞ്ഞ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ വന്ന് പരിശോധന നടത്തി. പരിസരത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് സ്റ്റേഷൻ ഓഫിസർ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsThrissur
News Summary - Leopard enters Vettikkuzhi; kills and eats domestic chickens
Next Story