മയക്കുമരുന്നുമായി പിടിയിലായ ഡോക്ടറെ ചോദ്യം ചെയ്യുന്ന ദൃശ്യം പുറത്ത്: അന്വേഷണം
text_fieldsതൃശൂർ: മയക്കുമരുന്നുമായി പിടിയിലായ ജൂനിയർ ഡോക്ടറെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിൽ പൊലീസിനെതിരെ അന്വേഷണം. വിഡിയോ പ്രചരിക്കുന്നത് സംബന്ധിച്ച് സിറ്റി പൊലീസ് കമീഷണര്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തൃശൂര് അസി. കമീഷണറെ ചുമതലപ്പെടുത്തിയത്.
ചിലരുടെ പേരുവിവരം വിഡിയോയിൽ പ്രതി പറയുന്നുണ്ട്. അതേസമയം, എം.ഡി.എം.എ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത കേസിൽ പിടിയിലായ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻ അക്വിൽ മുഹമ്മദ് ഹുസൈനെ (24) റിമാൻഡ് ചെയ്തു.
മെഡിക്കല് കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില് നിന്നാണ് അക്വിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അക്വിലിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പതിനഞ്ചോളം ഡോക്ടര്മാര് മയക്ക് മരുന്നു ഉപയോഗിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില് പുലര്ച്ചയോടെ നടത്തിയ റെയ്ഡിലാണ് അക്വില് പിടിയിലായത്. ഇയാളില് നിന്ന് 2.4 ഗ്രാം എം ഡി എം എ, എല് എസ് ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും റെയ്ഡില് കണ്ടെത്തി.
15 ദിവസം മാത്രമാണ് ഹൗസ് സര്ജന്സി പൂര്ത്തിയാക്കാന് ഉണ്ടായിരുന്നത്. ബംഗളൂരുവില് നിന്നാണ് എം ഡി എം എ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹാഷിഷ് ഓയില് വിശാഖപട്ടണത്തുനിന്നും എത്തിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

