Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജ തോക്കും...

വ്യാജ തോക്കും കുരുമുളക് സ്പ്രേയുമാ‍‍യി വൻ കവർച്ച സംഘം പിടിയിൽ

text_fields
bookmark_border
വ്യാജ തോക്കും കുരുമുളക് സ്പ്രേയുമാ‍‍യി വൻ കവർച്ച സംഘം പിടിയിൽ
cancel

തൃ​ശൂ​ർ: വ്യാജ തോ​ക്കും കു​രു​മു​ള​ക് സ്പ്രേ​യു​മാ‍‍യി വ​ൻ ക​വ​ർ​ച്ച സം​ഘം തൃ​ശൂ​രി​ൽ പി​ടി​യി​ലാ​യി. പൂ​മ​ല തെ​റ്റാ​ലി​ക്ക​ൽ വീ​ട്ടി​ൽ ജ​സ്റ്റി​ൻ ജോ​സ് (21), പൂ​മ​ല വ​ട്ടോ​ളി​ക്ക​ൽ വീ​ട്ടി​ൽ സ​ന​ൽ (19), അ​ത്താ​ണി ആ​റ്റ​ത്ത​റ​യി​ൽ വീ​ട്ടി​ൽ സു​മോ​ദ് (19), വ​ട​ക്കാ​ഞ്ചേ​രി ക​ല്ല​മ്പ്ര മ​ണ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ബു (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​ലാ​ൽ​കു​മാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​രി​ലെ ഒ​രു ബാ​ർ ഹോ​ട്ട​ലി​ൽ ഈ​സ്റ്റ് പൊ​ലീ​സും ഷാ​ഡോ പൊ​ലീ​സും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് സം​ഘം അ​റ​സ്റ്റി​ലാ​യ​ത്. പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രി​ൽ​നി​ന്ന്​ ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന കു​രു​മു​ള​ക് സ്പ്രേ, ​യ​ഥാ​ർ​ഥ തോ​ക്ക് എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വ്യാജ തോ​ക്ക്, വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ പ്ലേ​റ്റ് എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ഇ​തി​നു​മു​മ്പും നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ്.

ഇ​വ​ർ​ക്കെ​തി​രെ വ​ട​ക്കാ​ഞ്ചേ​രി, വി​യ്യൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഒ​രു ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത്, ഒ​രു​മി​ച്ച് താ​മ​സി​ച്ച് കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി.

ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. ഗീ​തു​മോ​ൾ, ആ​ർ. വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ഡോ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​ജി. സു​വ്ര​ത​കു​മാ​ർ, പി.​എം. റാ​ഫി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ​ള​നി സ്വാ​മി, ടി.​വി. ജീ​വ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​എ​സ്. ലി​കേ​ഷ്, വി​പി​ൻ, വി. ​വി​ജ​യ​രാ​ജ്, ടി.​എ​സ്. അ​ജ​യ്ഘോ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pepper sprayrobbery gangfake gun
News Summary - Large robbery gang nabbed with fake gun and pepper spray
Next Story