Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right37 കായ, 18 കിലോ; ജയിൽ...

37 കായ, 18 കിലോ; ജയിൽ വളപ്പിൽ 'കു​ലകൊമ്പൻ'

text_fields
bookmark_border
37 കായ, 18 കിലോ; ജയിൽ വളപ്പിൽ കു​ലകൊമ്പൻ
cancel
camera_alt

വി​യ്യൂ​ർ ജി​ല്ല ജ​യി​ലി​ലെ തോ​ട്ട​ത്തി​ൽ വി​ള​വെ​ടു​ത്ത ‘ആ​ന​ക്കൊ​മ്പ​ൻ’ നേ​ന്ത്ര​വാ​ഴ​ക്കു​ല

തൃ​ശൂ​ർ: ഒ​ര​ടി നീ​ള​മു​ള്ള 37 കാ​യ​ക​ൾ. ഓ​രോ​ന്നി​നും അ​ര കി​ലോ​ഗ്രാ​മി​ല​ധി​കം തൂ​ക്കം. ഇ​ങ്ങ​നെ മൂ​ന്ന് പ​ട​ല മാ​ത്ര​മു​ള്ള കു​ല​യു​ടെ തൂ​ക്കം 18 കി​ലോ​യി​ല​ധി​കം. വി​യ്യൂ​ർ ജി​ല്ല ജ​യി​ൽ വ​ള​പ്പി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ വി​ള​ഞ്ഞ 'ആ​ന​ക്കൊ​മ്പ​ൻ' എ​ന്ന നേ​ന്ത്ര​നാ​ണ് ഈ '​കു​ല​​കൊ​മ്പ​ൻ'. കൃ​ഷി​യി​ട​ത്തി​ലെ ആ​ന​ക്കൊ​മ്പ​ന്മാ​രെ​ല്ലാം വി​ള​ഞ്ഞു.

'സാ​ൻ​സി​ബാ​ർ' ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ് ഈ ​വാ​ഴ. ജ​യി​ലി​ലെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ ഈ​യി​ന​ത്തി​ലു​ള്ള 20 വാ​ഴ​ക​ളു​ണ്ട്. ഒ​രു ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ്​ ജ​യി​ലി​ലെ കൃ​ഷി​ത്തോ​ട്ടം. ക​പ്പ, ചേ​ന, ചേ​മ്പ്, വാ​ഴ, ചീ​ര, മ​ഞ്ഞ​ൾ, ഇ​ഞ്ചി, വി​വി​ധ ഇ​ന​ത്തി​ലു​ള്ള മു​ള​കു​ക​ൾ എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ജൈ​വ രീ​തി​യി​ലാ​ണ്​ കൃ​ഷി. മാ​സം 15,000ല​ധി​കം രൂ​പ​യു​ടെ പ​ച്ച​ക്ക​റി ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ച്ച്​ ജ​യി​ൽ കാ​ന്‍റീ​നി​ലേ​ക്ക് ന​ൽ​കു​ന്നു​ണ്ട്. ജ​യി​ൽ ഭ​ക്ഷ​ണ​ത്തി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം പ്രാ​ത​ലി​ന് റ​വ ഉ​പ്പു​മാ​വും പ​ഴ​വു​മാ​ണ്.

ഇ​പ്പോ​ൾ വി​ള​വെ​ടു​ത്ത ആ​ന​ക്കൊ​മ്പ​നും ഈ ​ആ​ഴ്ച​യി​ലെ പ്രാ​ത​ലി​നൊ​പ്പം അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള​താ​ണ്. ഓ​ഫി​സി​ന് മു​ന്നി​ൽ മു​ന്തി​രി​പ്പ​ന്ത​ലും താ​മ​ര​ക്കു​ള​വു​മു​ണ്ട്. ഔ​ഷ​ധോ​ദ്യാ​ന​വും ശ​ല​ഭോ​ദ്യാ​ന​വും ഉ​ട​ൻ സ​ജ്ജ​മാ​വും. കൃ​ഷി​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​വി. സു​രേ​ഷ്, ശി​വ​ദാ​സ​ൻ, ഷ​മീ​ർ, സു​ധീ​ർ, റി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി. സെ​ൻ​ട്ര​ൽ ജ​യി​ലി​ലും കൃ​ഷി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Large bananajail compound
News Summary - Large banana in the jail compound
Next Story