Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇത്തനോളി മലയില്‍...

ഇത്തനോളി മലയില്‍ മണ്ണിടിച്ചില്‍; 11 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

text_fields
bookmark_border
ഇത്തനോളി മലയില്‍ മണ്ണിടിച്ചില്‍; 11 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
cancel

വെള്ളിക്കുളങ്ങര: ഇത്തനോളി കോളനിയിലുണ്ടായ ശക്തമായ മലവെള്ളച്ചാലില്‍ വീടുകളിലേക്ക് വെള്ളം കയറി. മുന്‍കരുതലെന്ന നിലയില്‍ ഇത്തനോളി പ്രദേശത്തെ 11 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

ബുധനാഴ്ച വൈകീട്ട് ആറരയോടൊണ് ഇത്തനോളിക്കു സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. വെള്ളം കുത്തിയൊഴുകി റോഡിലെ കുറച്ചു ഭാഗത്തെ ടാറിങ്​ ഇളകി പോയി.

അപകടഭീഷണി കണക്കിലെടുത്ത് ഇവിടെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ആറു വീട്ടുകാരെ ബന്ധുവീടുകളിലേക്കും അഞ്ചു കുടുംബങ്ങളെ വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യു.പി.സ്‌കൂളിലേക്കുമാണ് മാറ്റിപാര്‍പ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslide kerala
News Summary - Landslide in Ithanoli hill; 11 families relocated
Next Story